
തിരുവനന്തപുരം: മിൽമയുടെ രണ്ട് ഇനങ്ങളിലുള്ള പാലിന്റെ വിൽപ്പന വില വർദ്ധിപ്പിച്ചു ഉത്തരവിറങ്ങിയിരുന്നു. മിൽമ റിച്ച് ( പച്ച കവർ ) 500 ml 29 രൂപ 30 ആയും മിൽമ സ്മാർട്ട് 500 ml 24 രൂപ 25 ആയും വർദ്ധിപ്പിച്ചത് സംബന്ധിച്ച് സർക്കാർ വിശദീകരണം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മിൽമയുടെ മൂന്ന് മേഖല യൂണിയൻ ചെയർമാൻമാരും എം ഡി യും മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചര്‍ച്ചയില്‍ വിശദീകരണം സമര്‍പ്പിച്ചു.
2022 ഡിസംബർ 22 ന് പാൽ വില വർദ്ധനവ് സംബന്ധിച്ച് സർക്കാരിനെ അറിയിച്ച തീരുമാനത്തിന് വിരുദ്ധമായി മിൽമ റിച്ച് – സ്റ്റാൻഡൈഡ് മിൽക്ക്ന്റെ വിലയിൽ വരുത്തിയ വർദ്ധനവ് പിൻവലിക്കുന്നതായി മിൽമ അറിയിച്ചു. അതേ സമയം കഴിഞ്ഞ ഡിസംബറിൽ 4 രൂപ മാത്രം വർദ്ധനവ് വരുത്തിയ ഡബിൾ ടോൺഡ് മിൽക്ക് ഇനമായ മിൽമ സ്മാർട്ടിന്റെ വില ലിറ്ററിന് 2 രൂപ കൂട്ടി ഏകീകരിച്ച നടപടി തുടരും എന്നും മിൽമ അറിയിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]