
ന്യൂഡൽഹി
റഷ്യയിൽനിന്ന് കുറഞ്ഞ വിലയിൽ അസംസ്കൃത എണ്ണ വാങ്ങുന്നത് സ്ഥിരീകരിച്ചും ന്യായീകരിച്ചും കേന്ദ്രസർക്കാർ. നാറ്റോ ഉപരോധം ഏർപ്പെടുത്തിയ റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണിത്. ഇന്ത്യയുടെ ന്യായമായ ഇടപാടുകളെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇന്ത്യൻ എണ്ണക്കമ്പനി വളരെക്കുറഞ്ഞ വിലയിൽ 30 ലക്ഷം വീപ്പ എണ്ണ റഷ്യയിൽനിന്ന് വാങ്ങിയെന്നും സ്ഥിരീകരിച്ചു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഉക്രയ്നിലെ റഷ്യൻ അധിനിവേശത്തെ പിന്തുണയ്ക്കുന്നതിനു തുല്യമാണെന്ന് വൈറ്റ്ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞിരുന്നു. ഇന്ത്യ എണ്ണയിൽ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇറാഖ്, സൗദി അറേബ്യ, അമേരിക്ക, യുഎഇ എന്നിവയാണ് ഇന്ത്യയുടെ പ്രധാന വ്യാപാരപങ്കാളികൾ. അമേരിക്കയിൽനിന്നുള്ള എണ്ണ ഇറക്കുമതി വർധിച്ചുവരികയായിരുന്നു.
എണ്ണ കയറ്റുമതിയിൽ 75 ശതമാനവും യൂറോപ്പിലേക്കുള്ള റഷ്യ ഉപരോധത്തെ തുടർന്നാണ് സമാന്തര മാർഗം തേടുന്നത്. എണ്ണമേഖലയിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുമെന്നും ഇരു ദേശീയ കറൻസികളും ഏകോപനത്തിൽ നീങ്ങുമെന്നും റഷ്യൻ സ്ഥാനപതി ഡെന്നീസ് അലിപോവ് വാർത്താ ഏജൻസിയോട് പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]