
കൊച്ചി : ധരണിയിലെ ആദ്യ ഗാനമായ താരാട്ട് പാട്ട് “വാവേ വാവാവോ” എന്ന ഗാനമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫെയ്സ് ബുക്ക് പേജിലൂടെയാണ് റിലീസായത്. പാരലാക്സ് ഫിലിം ഹൗസിൻ്റെ ബാനറിൽ ശ്രീവല്ലഭൻ രചനയും സംവിധാനവും നിർവഹിച്ച “ധരണി “യിൽ പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. “ധരണി ” യിലെ ”വാവേ വാവാവോ” എന്ന ഗാനത്തിലൂടെ സംഗീത സാമ്രാട്ട് പണ്ഡിറ്റ് ജസ്രാജിൻ്റെ ശിഷ്യയായ തൃപ്തി മുഖർജി ആദ്യമായി മലയാള സിനിമാ ഗാന ലോകത്ത് എത്തുകയാണ്. ലാലിച്ചൻ ദേവസ്യ എഴുതിയ വരികൾക്ക് സംഗീതം പകരുന്നത് പണ്ഡിറ്റ് രമേഷ് നാരായണൻ.
രതീഷ് രവി, എം.ആർ. ഗോപകുമാർ, പ്രൊഫസർ അലിയാർ, സുചിത്ര , ദിവ്യ, കവിതാ ഉണ്ണി എന്നിവരും നിരവധി ബാലതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം, ശ്രീവല്ലഭൻ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – കെ.രമേഷ്, സജു ലാൽ, കാമറ – ജിജു സണ്ണി, എഡിറ്റിംഗ് – കെ. ശ്രീനിവാസ്, സംഗീത സംവിധാനം & ബി ജി എം-രമേശ് നാരായണന്, ആർട്ട് – മഹേഷ് ശ്രീധർ, മേക്കപ്പ് -ലാൽ കരമന, കോസ്റ്റുംസ് – ശ്രീജിത്ത് കുമാരപുരം,പ്രൊജക്ട് ഡിസൈനർ – ആഷിം സൈനുൽ ആബ്ദിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിനിൽ.ബി. ബാബു, അസോസിയേറ്റ് ഡയറക്ടർ – ബാബു ചേലക്കാട്, അസിസ്റ്റൻ്റ് ഡയറക്ടേഴ്സ് – ഉദയൻ പുഞ്ചക്കരി, ആനന്ദ് കെ രാജ്, നിഖിത രാജേഷ്. സ്റ്റില്‍- വിപിന്‍ദാസ് ചുള്ളിക്കല്‍ ,പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അരുൺ വി.ടി.പി.ആര് .ഓ സുനിത സുനില്‍.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]