
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ്. തുടർച്ചയായ അഞ്ചാംതവണയാണ് ഫിൻലൻഡ് ഈ സ്ഥാനം നിലനിർത്തുന്നത്. 145 രാജ്യങ്ങൾ ഉൾപെടുന്ന പട്ടികയിൽ 136-ാമതാണ് ഇൻഡ്യയുടെ സ്ഥാനം. കഴിഞ്ഞവർഷത്തിൽനിന്ന് മൂന്നുസ്ഥാനം
മെച്ചപ്പെടുത്താൻ രാജ്യത്തിനായി. ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച പുറത്തുവിട്ട സന്തോഷ സൂചികയിൽ ഡെന്മാർകാണ് രണ്ടാം സ്ഥാനത്ത്. യുദ്ധം തകർത്ത അഫ്ഗാനിസ്താനാണ് പട്ടികയിൽ അവസാനസ്ഥാനത്ത്. മൂന്നുസ്ഥാനം മെച്ചപ്പെടുത്തി യുഎസ് 16-ാമതെത്തി.
വടക്കൻ യൂറോപ്യൻ രാജ്യങ്ങളാണ് പട്ടികയുടെ മുൻനിരയിൽ ഇടംപിടിച്ചത്. ഐസ്ലൻഡ്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, ലക്സംബർഗ് രാജ്യങ്ങൾ ആദ്യ ആറുസ്ഥാനങ്ങളിൽ ഉൾപെട്ടു. കാനഡ 15, ബ്രിടൻ-17, ഫ്രാൻസ്-20 സ്ഥാനത്താണ്. ലെബനൻ (145), സിംബാബ്വെ (144), റുവാൺഡ (143), ബോട്സ്വാന (142) എന്നിവയാണ് പട്ടികയിലെ മറ്റു അവസാനരാജ്യങ്ങൾ. കോവിഡ് ആരംഭിക്കുന്നതിന് മുമ്പും ശേഷവും സാമൂഹികമാധ്യമങ്ങളിലെ പ്രതികരണങ്ങളെക്കുറിച്ച് വിദഗ്ധർ പഠനം നടത്തി. 18 രാജ്യങ്ങളിലുള്ളവരിൽ ഉത്കണ്ഠ, ദുഃഖം എന്നിവയിൽ വർധനയുണ്ടായി. എന്നാൽ, ദേഷ്യം പ്രകടിപ്പിക്കുന്നതിൽ കുറവുണ്ടായതായും സൂചിക വ്യക്തമാക്കുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]