
പാലാ: കടംകൊടുത്ത നൂറുരൂപ തിരികെച്ചോദിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. പാലാ അഡാർട്ട് റോഡിലെ ലോഡ്ജിലെ താമസക്കാരനായ ആലുവ ചൂർണ്ണിക്കര മാടാനി ജോബിയെ (47) ആണ് പാലാ പോലീസ് പിടികൂടിയത്. ഇതേ ലോഡ്ജിൽ ജോബിയുടെ അടുത്ത മുറിയിലെ താമസക്കാരനായ കൊല്ലം പത്തനാപുരം പാതിരിക്കൽ നെടുമ്പ്രം പുതുകുന്നേൽ മുഹമ്മദ് ഹനീഫയുടെ മകൻ ഷെഫീക്കിനെ (44) യാണ് കറിക്കത്തികൊണ്ട് ആക്രമിച്ചത്. ഷെഫീക്കിന്റെ മുഖത്തും നെഞ്ചിലും കഴുത്തിലും പുറത്തും വയറിലുമായി 12 ഓളം മുറിവുണ്ട്.
പാലാ മുരിക്കുംപുഴയിൽ ബൈക്ക് വർക്ക് ഷോപ്പിലെ ജീവനക്കാരനായ ഷെഫീക് അടുത്ത മുറിയിലെ ജോബി തനിക്ക് തരാനുള്ള നൂറു രൂപ തിരികെ ചോദിച്ചതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. മദ്യലഹരിയിൽ ആയിരുന്ന ജോബി, ഷെഫീക്കുമായി വാക്കേറ്റം ഉണ്ടാക്കുകയും കറിക്കത്തികൊണ്ട് ആക്രമിക്കുകയും ആയിരുന്നു. അടുത്തമുറിയിലെ താമസക്കാരാണ് പരിക്കേറ്റ ഷെഫീക്കിനെ പാലാ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്. പരിക്കേറ്റ ഷെഫീക് അപകടനില തരണം ചെയ്തിട്ടുണ്ട്. എസ്.എച്ച്.ഒ കെ.പി. തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജോബിയെ അറസ്റ്റ് ചെയ്ത് സംഭവസ്ഥലത്ത് എത്തിച്ച് ഫൊറൻസിക് വിദഗ്ധരുടെ സാന്നിദ്ധ്യത്തിൽ തെളിവെടുപ്പ് നടത്തി. പാലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]