
ക്ഷേത്രങ്ങളിൽ ആയുധ അഭ്യാസമടക്കം നിരോധിച്ച് കൊണ്ട് ദേവസ്വം ബോർഡ് ഉത്തരവിറക്കിയിരുന്നു. എന്നാൽ ചില ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഇപ്പോഴും ആർ.എസ്.എസ് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി കടുപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. അതേസമയം ദേവസ്വം ബോർഡിന്റെ പുതിയ ഉത്തരവ് തങ്ങൾ ഗൗരവമായി കാണുന്നില്ലെന്നാണ് ആർ.എസ്.എസ് കേരള ഘടകം അന്ന് പ്രതികരിച്ചത്. ശാഖാ പ്രവർത്തകർ ആണ് ആ ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നതെന്നും അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേഷൻമാർക്ക് ശാഖാ പ്രവർത്തകരെ ഒഴിവാക്കാനുമാവില്ലെന്നാണ് ആർ.എസ്.എസ് പറഞ്ഞിരുന്നത്.
ശിഖരം എന്ന അർഥം വരുന്ന ഹിന്ദി പദമാണ് ശാഖ. ആർ.എസ്.എസിന്റെ സംഘടനാപരമായ പ്രവൃത്തികൾ നടത്തുന്നത് ഇത്തരം സംഘ ശാഖകൾ മുഖേനയാണ്. പൊതു സ്ഥലത്ത് ഒരു മണിക്കൂർ നിത്യേന നിയമേന നടത്തപ്പെടുന്ന കൂടിച്ചേരലാണ് സംഘ ശാഖ എന്ന് അറിയപ്പെടുന്നത്. ഡൽഹിയിലെ ആർ.എസ്.എസ്
മാധ്യമവിഭാഗത്തിന്റെ കണക്കുകൾ പ്രകാരം 39,823 ശാഖകൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. ലോകത്ത് 33 രാജ്യങ്ങളിലായി ശാഖകൾ നടക്കുന്നുണ്ടെന്നാണ് ആർ.എസ്.എസ് അവകാശപ്പെടുന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]