
യാത്രാ സൗകര്യത്തിനായി ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗൂഗ്ൾ മാപിന്റെ പ്രവർത്തനം തകരാറിലായി. ഇതോടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ വലഞ്ഞു. പലരും വഴിതെറ്റി. വ്യാഴാഴ്ച രാത്രി ഇൻഡ്യൻ സമയം ഏകദേശം 9.30 നാണു നാവിഗേഷൻ ആപ് ഗൂഗ്ൾ മാപ് തകരാറിലായത്.
ആപിലെ ഭൂപടം കിട്ടുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം ഡൗൺ ഡിറ്റക്ടർ എന്ന വെബ്സൈറ്റിൽ തകരാറിനെ കുറിച്ച് റിപോർട് ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായി. ഗൂഗ്ൾ മാപ് വെബ്സൈറ്റ് ലഭിക്കാനായി ശ്രമിച്ച പലർക്കും സെർവർ തകരാറിലാണ് എന്ന സന്ദേശമാണ് ലഭിച്ചത്. മറ്റ് പലർക്കും ശൂന്യമായ സ്ക്രീൻ മാത്രമാണ് കാണാനായത്. ആപ്
പ്രവർത്തനരഹിതമായതിനാൽ മാപ് അപ് ലോഡ് ചെയ്യുന്നതിനായുള്ള കാത്തിരിപ്പ് ഏറെ നീണ്ടുപോയി. നിരാശരായ പലരും ആപിൾ മാപ് ഉപയോഗിച്ചു. ഇത്തരം സമയങ്ങളിൽ, ഗൂഗ്ൾ മാപിന് ബദൽ നിർമിക്കാനുള്ള ഇൻഡ്യയുടെ ശ്രമത്തിന് കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി വിദഗ്ദർ പറയുന്നു. അത് യാഥാർഥ്യമായാൽ ഭാവിയിൽ, ഇതുപോലുള്ള തടസം സാധാരണ ജീവിതത്തെ ബാധിച്ചേക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
source