
കഴക്കൂട്ടം> മത്സ്യത്തൊഴിലാളികളുടെ കമ്പവലയിൽ കുടുങ്ങി തിമിംഗല സ്രാവ് വീണ്ടും കരയിലെത്തി. വേളിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ വലയിലാണ് പള്ളിത്തുറ വിഎസ് എസ് സിക്ക് സമീപത്തെ തീരത്ത് സ്രാവ് എത്തിയത്. വലയറുത്ത് സ്രാവിനെ കടലിൽ വിടാൻ ശ്രമിച്ചെങ്കിലും സ്രാവ് ചത്തു. അര ടൺ ഭാരം വരും. തീരദേശ പൊലീസ്, മൃഗഡോക്ടർ എന്നിവർ സ്ഥലത്തെത്തി. ഒരു മാസം മുൻപ് തുമ്പ സെന്റ് ആൻഡ്രൂസ് ഭാഗങ്ങളിൽ മൂന്നുതവണ ഇങ്ങനെ വലയിൽ കുടുങ്ങി സ്രാവുകൾ കരയിലെത്തിയിരുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]