
കോട്ടയം: വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച മൂർഖനെ കൊന്ന മൂന്ന് വളർത്തു നായകൾ പാമ്പിന്റെ കടിയേറ്റ് ചത്തു. നാല് നായകൾക്ക് പരിക്ക്. മുട്ടുചിറ കുന്നശ്ശേരിയ്ക്ക് സമീപം പന്തീരുപാറയിൽ പി.വി ജോർജ്ജിന്റെ വീട്ടിലെ വളർത്തുനായകളാണ് പാമ്പിന്റെ കടിയേറ്റ് ചത്തത്. പരിക്കേറ്റ നാല് നായകളുടെ അവസ്ഥ ഗുരുതരമാണ്. ജോർജ്ജിന്റെ വീട്ടിൽ ഏഴ് നായകളാണുള്ളത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. നായകളെ വീട്ടിന് മുറ്റത്ത് അഴിച്ചു വിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് മൂർഖൻ പാമ്പ് വീടിനുള്ളിൽ കയറാൻ ശ്രമിച്ചത്. പാമ്പ് ഇഴഞ്ഞു വരുന്നത് കണ്ട് നായകൾ ബഹളം വെയ്ക്കുകയും മൂർഖനെ തടയുകയും ചെയ്തു. ഇതിനിടെ മൂർഖൻ വീട്ടുമുറ്റത്തെ വിറകിനടിയിൽ ഒളിച്ചു. പിന്നാലെ നായകൾ വിറകിനടയിൽ കയറി പാമ്പിനെ കടിച്ച് പുറത്തെടുത്ത് വകവരുത്തുകയായിരുന്നു.
ആക്രമണത്തിനിടെ മൂന്ന് നായകൾക്ക് മൂർഖന്റെ കടിയേറ്റു. വിഷം ഏറ്റ നായകൾ അധികം താമസിയാതെ തന്നെ ചാവുകയായിരുന്നു. നായയുടെ കടിയേറ്റ മൂർഖനും ചത്തു. പരിക്കേറ്റ നാല് നായകളിൽ ഒരാളുടെ കണ്ണ് പാമ്പിന്റെ വാലുകൊണ്ടുള്ള അടിയിൽ നഷ്ടമായി. നായകളെല്ലാം അവശനിലയിലാണെന്ന് ജോർജ്ജ് പറയുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയതായും ജോർജ്ജ് അറിയിച്ചു.
The post വീട്ടുമുറ്റത്ത് മൂർഖൻ: കടിച്ചു കൊന്ന് വളർത്തു നായകൾ, ഒടുവിൽ മൂന്ന് നായകൾക്ക് വിഷമേറ്റ് അന്ത്യം appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]