
ഇസ്താംബുൾ
ബാഴ്സലോണയെ കൈപിടിച്ചുയർത്തി പിയറി എമെറിക് ഒബമയങ്. രണ്ടാംപകുതിയിൽ ഈ മുന്നേറ്റക്കാരൻ കുറിച്ച ഗോളിൽ ബാഴ്സ ഗലറ്റസാറിയെ 2–-1ന് വീഴ്ത്തി യൂറോപ ലീഗ് ക്വാർട്ടറിൽ കടന്നു. നൗകാമ്പിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ ഗോളില്ലാകളിയായിരുന്നു. ഐൻട്രാക്ട് ഫ്രാങ്ക്ഫുർട്ടാണ് ക്വാർട്ടറിൽ എതിരാളി. വെസ്റ്റ്ഹാം യുണൈറ്റഡ് ല്യോണിനെ നേരിടും. ഏപ്രിൽ 7, 14 തീയതികളിലാണ് രണ്ടുപാദ ക്വാർട്ടർ മത്സരങ്ങൾ.
ബാഴ്സയെ വിറപ്പിച്ചാണ് ഗലറ്റസാറി തുടങ്ങിയത്. പ്രതിരോധക്കാരൻ മാർകാവോയിലൂടെ അവർ ലീഡെടുത്തു. ബാഴ്സ പതറിയില്ല. പെഡ്രിയിലൂടെ ഉടൻ മറുപടി നൽകി. ഇടവേള കഴിഞ്ഞെത്തിയ ഉടനെയായിരുന്നു ഒബമയങ്ങിന്റെ വിജയഗോൾ.
എസ് സി ബ്രാഗയോട് തോറ്റ് മൊണൊക്കോ പുറത്തായി.
ക്വാർട്ടർ ലൈനപ്പ്
ആർബി ലെയ്പ്സിഗ് – അറ്റ്ലാന്റ
ബാഴ്സലോണ –- -ഐൻട്രാക്ട് ഫ്രാങ്ക്ഫുർട്
വെസ്റ്റ്ഹാം യുണൈറ്റഡ് –- ല്യോൺ
എസ് സി ബ്രാഗ –- റേഞ്ചേഴ്സ്
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]