
സ്വന്തം ലേഖിക കോട്ടയം: ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ സഹായകമാണ് ആവണക്കെണ്ണ. വീട്ടുവൈദ്യത്തിന്റെ ഒരു അവിഭാജ്യ ഘടകമാണിത്.
പലതരം ആരോഗ്യ പ്രശ്നങ്ങള്‍ ചികിത്സിക്കുവാനും ആവണക്കെണ്ണ ഉപയോഗിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, റിക്കിനോലിക് ആസിഡ്, ഫ്ലേവനോയ്ഡുകള്‍, വിറ്റാമിന്‍ ഇ, ഫിനോളിക് ആസിഡുകള്‍, അമിനോ ആസിഡുകള്‍, ടെര്‍പെനോയിഡുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍ എന്നിവയുള്‍പ്പെടെ ധാരാളം ഗുണകരമായ ഘടകങ്ങള്‍ ആവണക്കെണ്ണയിലുണ്ട്.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനും, പ്രസവം എളുപ്പമാക്കുവാനും, വീക്കം, അണുബാധ, വാതം, ഫംഗസ്, വൈറസ് ബാധ, അലര്‍ജി, വേദനകള്‍ എന്നിവ തടയുവാനും, യുവത്വം തുളുമ്പുന്ന ചര്‍മ്മം നിലനിര്‍ത്തുവാനും ഉള്ള ഏറ്റവും ഉത്തമമായ പരിഹാര മാര്‍ഗ്ഗമായി ആയുര്‍വേദ ഔഷധങ്ങളില്‍ ശുദ്ധമായ ആവണക്കെണ്ണ ഉപയോഗിക്കുന്നു. തലയിലെ താരന് കളയാന്‍ രണ്ട് ടീസ്പൂണ്‍ ആവണക്കെണ്ണ, ഒരു ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നത് സഹായിക്കും.
ആവണക്കെണ്ണയുടെ ശക്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കണ്ണിലെ കുരുവിനെ തടയാന്‍ സഹായിക്കുന്നു. ഇതിനായി ഒരു ദിവസം മൂന്ന് നാല് തവണ ഈ എണ്ണ കുറച്ച് തുള്ളി എടുത്ത് കണ്ണില്‍ പുരട്ടിയാല്‍ മാത്രം മതി.
The post വീട്ടുവൈദ്യത്തിന്റെ അവിഭാജ്യ ഘടകം; ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ആവണക്കെണ്ണ; ഉപയോഗിക്കേണ്ട വിധം അറിയാം…… appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]