
കണ്ണൂര്‍: കണ്ണൂര്‍ പരിയാരം കോരന്‍പീടികയില്‍ മകനെ പിതാവ് വെട്ടി. പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതര പരിക്ക്.
19 വയസ്സുകാരനായ ഷിയാസിനാണ് വെട്ടേറ്റത്. അക്രമം അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താന്‍ വൈകിയെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.
പിതാവ് അബ്ദുള്‍ നാസര്‍ ആണ് മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
ഒരാഴ്ച മുമ്പ് നടന്ന വഴക്കാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് സമീപവാസികള്‍ നല്കുന്ന സൂചന. ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് ഷിയാസിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്.
വീട്ടില്‍ ഷിയാസും അച്ഛനും മാത്രമാണ് ഉണ്ടായിരുന്നത്. കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ ചോരയില്‍ കുളിച്ച ഷിയാസിനെയാണ് കാണുന്നത്.
ഉടന്‍ തന്നെ ഷിയാസിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഷിയാസിനെ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഷിയാസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ, അബ്ദുള്‍ നാസര്‍ രക്തംപുരണ്ട വസ്ത്രം മാറ്റി പ്രദേശത്തു നിന്നും രക്ഷപ്പെട്ടു.
The post മകനെ വെട്ടി പിതാവ്: 19 കാരന് ഗുരുതരാവസ്ഥയില്‍ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]