
മാത്യൂ തോമസും മാളവിക മോഹനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ക്രിസ്റ്റി വെള്ളിയാഴ്ചയാണ് പ്രക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ചിത്രം പുറത്തിറങ്ങി രണ്ട് ദിവസം കഴിയുമ്പോള്‍ ബോക്സ് ഓഫീസില്‍ നിന്ന് ലഭിച്ചത് 15 ലക്ഷം രൂപയാണ്.
ട്വിറ്റര്‍ ട്രാക്കിംഗ് ഫോറങ്ങളാണ് ഈ കണക്ക് പുറത്തുവിട്ടത്. ചിത്രത്തില്‍ അഭിനേതാവായി സാഹിത്യകാരന് ബെന്യാമിനും ഉണ്ടെന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്.
ബെന്യാമിനും ജി.ആര്. ഇന്ദുഗോപനും ചേര്‍ന്നാണ് ക്രിസ്റ്റിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചതിനാല്‍ നിര്‍മ്മാണ തുക തിയേറ്ററില്‍ നിന്ന് കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശമായ പൂവാറിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു പ്രണയ ചിത്രമാണ് ക്രിസ്റ്റി.
ഈ പ്രദേശം ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമായാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കഥ. ആല്വിന് ഹെന്റിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആനന്ദ് സി ചന്ദ്രന് ആണ് ഛായാഗ്രാഹണം. സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത.
റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന് സതീശനും ചേര്‍ന്നാന്ന് ചിത്രം നിര്‍മ്മിക്കുന്നത്. The post ‘ക്രിസ്റ്റി’ രണ്ട് ദിവസം കൊണ്ട് നേടിയത് 15 ലക്ഷം രൂപ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]