
കോട്ടയം: സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച കര്‍ഷകനെ കാണാതായ സംഭവത്തില്‍ പ്രതികരണവുമായി സന്ദീപ് ജി. വാര്യര്‍.
കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ(48)യാണ് കാണാതായത്. ”ഔദ്യോഗിക സംഘത്തില്‍ സര്‍ക്കാര്‍ തന്നെ വ്യാജ കര്‍ഷകനെ ഉള്‍പ്പെടുത്തി മനുഷ്യക്കടത്ത് നടത്തി”യെന്നായിരുന്നു ഫെയ്സ്ബുക് കുറിപ്പിലൂടെ സന്ദീപിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ: ”ലോകത്താദ്യമായി ഒരു സര്‍ക്കാര്‍ തന്നെ ഔദ്യോഗിക സംഘത്തില്‍ വ്യാജ കര്‍ഷകനെ ഉള്‍പ്പെടുത്തി മനുഷ്യക്കടത്ത് നടത്തുക. കേരളം നമ്പര്‍ വണ്‍ തന്നെ.
ചില അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്കു പോകുന്ന കായിക താരങ്ങള്‍ മുങ്ങുന്ന വാര്‍ത്ത കേട്ടിട്ടുണ്ട്. പക്ഷേ, ഇതാദ്യമായി ഇവിടെ കര്‍ഷകനല്ലാത്ത ഒരാളെ പാര്‍ട്ടി ബന്ധം വച്ച് ലിസ്റ്റില്‍ തിരുകി കയറ്റുകയാണു ചെയ്തത്.
മന്ത്രിയെ ഇസ്രയേലില്‍ പോകാന്‍ രാഷ്ട്രീയ കാരണത്താല്‍ അനുവദിച്ചതുമില്ല. കേരളത്തില്‍നിന്ന് ഇനി ഒരു പഠന സംഘത്തിന് അനുമതി കൊടുക്കും മുമ്പ് വിദേശ രാഷ്ട്രങ്ങള്‍ പല തവണ ചിന്തിക്കും.
എന്തൊരു നാണക്കേടാണിത്.” The post ‘ഔദ്യോഗിക സംഘത്തിലൂടെ സര്‍ക്കാരിന്റെ മനുഷ്യക്കടത്ത്; സന്ദീപ് വാര്യര്‍ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]