
migrate workers/അതിഥി തൊഴിലാളികൾക്ക് നേരെ മർദനം
ചെന്നൈ: തമിഴ്നാട്ടിൽ ഓടുന്ന ട്രെയിനിനുള്ളിൽ അതിഥി തൊഴിലാളികൾക്ക് നേരെ മർദനം. നിങ്ങൾ ‘തമിഴാണോ ഹിന്ദിയാണോ’ എന്ന് ചോദിച്ചായിരുന്നു മർദനം.
മർദിക്കുന്നതിന്റെ വിഡിയോ പുറത്തായതിന് പിന്നാലെ സംഭവത്തിൽ തമിഴ്നാട് റെയിൽവെ പൊലീസ് കേസെടുത്തു. പ്രതിയെ കണ്ടെത്തുന്നതിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവെച്ചതായി പൊലീസ് അറിയിച്ചു.
തിരക്ക് പിടിച്ച ട്രെയിനിന്റെ ജനറൽ കംപാർട്മെന്റിൽ അസഭ്യം പറഞ്ഞുകൊണ്ട് ഒരാൾ അതിഥി തൊഴിലാളികളെ പിടിച്ചു തള്ളുന്നതും നിങ്ങൾ ‘തമിഴാണോ ഹിന്ദിയാണോ’ എന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം. തമിഴ്നാട്ടിലെ സാധാരണക്കാരുടെ തൊഴിൽ അതിഥിത്തൊഴിലാളികൾ തട്ടിയെടുത്തെന്ന് ആരോപിച്ചായിരുന്നു മർദനമെന്നാണ് സൂചന.
The post ‘പണി എല്ലാം ഇവർ തട്ടിയെടുത്തു’, ഓടുന്ന ട്രെയിനിൽ അതിഥി തൊഴിലാളികൾക്ക് നേരെ മർദനം, appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]