
ചെന്നൈ: തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന് നാളെ ഡിഎംകെ മുന്നണിക്കായി പ്രചാരണത്തിനെത്തും. കോണ്‍ഗ്രസിന്റെ ഇവികെഎസ് ഇളങ്കോവനാണ് ഡിഎംകെ മുന്നണിയുടെ സ്ഥാനാര്‍ത്ഥി.
വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് മണി വരെ അഞ്ച് സ്വീകരണയോഗങ്ങളില്‍ കമല്‍ ഹാസന് പ്രസംഗിക്കും. രാഷ്ട്രീയപാര്‍ട്ടിയായ മക്കള്‍ നീതി മയ്യം രൂപീകരിച്ചതിന് ശേഷം ഇതുവരെ ഡിഎംകെ, അണ്ണാ ഡിഎംകെ മുന്നണികളുമായി കമല്‍ ഹാസന് തുല്യ അകലം സൂക്ഷിച്ചിരുന്നു.
മത, വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കണം എന്നാണ് തന്റെ രാഷ്ട്രീയമെന്ന പ്രഖ്യാപനത്തോടെയാണ് കമല്‍ ഹാസന് ഈറോഡ് പ്രചാരണത്തിന് ഇറങ്ങുന്നത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മക്കള്‍ നീതി മയ്യം ഡിഎംകെ മുന്നണിയില്‍ ചേരുമെന്നാണ് വിവരം.
The post ഈറോഡ് ഉപതെരഞ്ഞെടുപ്പ്: ഡിഎംകെ പ്രചാരണത്തിന് കമല്ഹാസന് ഇറങ്ങുന്നു appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]