
ഒന്നുമില്ലായ്മയിൽ നിന്ന് സമ്പത്തുണ്ടാക്കിയ ആളുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ സമ്പന്നമായ ജീവിതം നയിച്ച ആളുകൾ, ഒരു സന്യാസിയായി ജീവിതം നയിക്കാൻ എല്ലാ ലൗകിക സുഖങ്ങളും ത്യജിക്കുന്ന കഥകൾ താരതമ്യേന വളരെ കുറവാണ്.
ഇപ്പോള്‍ ഒരു 9 വയസുകാരി തനിക്കവകാശപ്പെട്ട സ്വത്തുക്കള്‍ ഉപേക്ഷിച്ച് സന്യാസിന് ആകാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഗുജറാത്തിലെ സൂറത്തിലെ വെസു എന്ന പ്രദേശത്താണ് സംഭവം.
വജ്രവ്യാപാരിയായ ധനേഷിന്റെയും അമി സാംഘ്വിയുടെയും രണ്ട് പെണ്മക്കളില് മൂത്തവളാണ് ദേവാന്‍ഷി. ദമ്പതികളായ ധനേഷ് സാംഘ്വിയുടെയും ആമിയുടെയും മൂത്ത മകളാണ് ദേവാൻഷി.
100 കോടി രൂപ വാർഷിക വിറ്റുവരവുള്ള സാംഘ്വി ആൻഡ് സൺസ് എന്ന പേരിൽ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന വജ്രനിർമ്മാണ കമ്പനികളിലൊന്ന് ആരംഭിച്ച മോഹൻ സംഘ്വിയുടെ ഏക മകനായ ധനേഷ് സംഘ്വിയുടെ മകളാണ് ദേവാൻഷി. ദേവാൻഷിയുടെ അനുജത്തിയുടെ പേര് കാവ്യ, അവൾക്ക് അഞ്ച് വയസ്സ്.
ജൈന സന്യാസിയായ ആചാര്യ വിജയ് കീര്‍ത്തിയാഷൂരിയുടെ സാന്നിധ്യത്തിലാണ് ദേവാന്‍ഷി സന്യാസിനി ജീവിതം സ്വീകരിച്ചത്. ചടങ്ങിന് പ്രദേശത്തെ നൂറുകണക്കിനാളുകളും എത്തിയിരുന്നു.
ദീക്ഷ സ്വീകരിക്കുന്നതിന്റെ തൊട്ടുമുമ്പ് അവളുടെ കുടുംബം നഗരത്തിൽ വലിയൊരു ഘോഷയാത്ര തന്നെ സംഘടിപ്പിച്ചു. ആനകളും ഒട്ടകങ്ങളും കുതിരകളും അടക്കം ഒരുങ്ങിയ പരിപാടിയിൽ അനവധി പേരാണ് പങ്കെടുത്തത്.
നേരത്തെ ബെൽജിയത്തിലും ഇത്തരം ഒരു ഘോഷയാത്ര കുടുംബം സംഘടിപ്പിച്ചിരുന്നു. അനേകം പേരാണ് അതിൽ പങ്ക് കൊണ്ടത്.
ജൈനമതത്തിൽ പെട്ട അനേകം വജ്രവ്യാപാരികൾ ഉള്ള സ്ഥലമാണ് ബെൽജിയം.
ദേവാൻഷി എപ്പോഴും തെരഞ്ഞെടുത്തിരുന്നത് വളരെ ലളിതമായ ജീവിതമായിരുന്നു എന്ന് പറയുന്നു. ദീക്ഷ സ്വീകരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അവൾ ടിവിയോ സിനിമയോ കണ്ടില്ല, റെസ്റ്റോറന്റിൽ പോയില്ല, വിവാഹങ്ങളിൽ പങ്കെടുത്തില്ല.
ദീക്ഷയ്ക്ക് മുമ്പ് പൂർത്തിയാക്കേണ്ടതെല്ലാം അവൾ വളരെ വേഗം തന്നെ പൂർത്തിയാക്കി എന്ന് അവളുടെ ബന്ധുക്കൾ പറയുന്നു. ത്യാഗത്തിന്റെ വഴി തിരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ ദേവാൻഷി ഒരു ദശലക്ഷത്തിന്റെ വജ്രവ്യാപാരത്തിന്റെ ഉടമയായി വളരുമായിരുന്നു.
The post സുഖസൗകര്യങ്ങള്‍ വെടിഞ്ഞ് സന്യാസജീവിതം സ്വീകരിച്ച് വജ്രവ്യാപാരിയുടെ 9വയസുള്ള മകള്‍ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]