
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസിന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം തീര്‍ന്നതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ അക്രമാസക്തരായത്.
പൊലീസ് പലവട്ടം ലാത്തിച്ചാര്‍ജ് നടത്തിയെന്നും നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ വിവിധ സമരങ്ങള്‍ക്കെത്തിയവര്‍ക്കും വഴിയാത്രക്കാര്‍ക്കും പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റു.
പല കടകള്‍ക്ക് നേരെയും കല്ലേറുണ്ടായി. സംസ്ഥാന സർക്കാരിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യമുയർത്തിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി നടത്തിയത്.
അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ, തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. The post യുദ്ധക്കളമായി തലസ്ഥാന നഗരി; യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]