2024 | ജൂൺ 18 | ചൊവ്വ | മിഥുനം 4
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി ലോകസഭാ മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചു. രണ്ട് ലോകസഭാ മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന രാഹുല്‍ഗാന്ധി ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി മത്സരിക്കും. ഈ തീരുമാനം രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഖാര്‍ഗെക്കു പുറമേ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വയനാടുമായി വൈകാരികമായ ബന്ധമാണ് തനിക്കെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടി വ്യത്യാസമില്ലാതെ വയനാട്ടിലെ ഓരോരുത്തരും തന്നെ സ്നേഹിച്ചു. പ്രിയങ്ക വയനാട്ടില്‍ വിജയിക്കുമെന്നും പ്രിയങ്കയ്ക്കൊപ്പം താനും വയനാടിന്റെ എം.പിയായിരിക്കുമെന്നും വയനാടിന് ഇനി രണ്ട് എംപിമാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഒഴിയാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്നും ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നല്ല ജനപ്രതിനിധിയായിരിക്കാന്‍ പരിശ്രമിക്കുമെന്നും പ്രിയങ്കാ ഗാന്ധി. രാഹുലിന്റെ അസാന്നിധ്യം ജനങ്ങള്‍ക്ക് തോന്നാതിരിക്കാന്‍ ശ്രമിക്കുമെന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നിയങ്കത്തിനൊരുങ്ങുന്ന പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി
റെയില്‍വേ സേഫ്റ്റി കമ്മീഷന് ഡാര്‍ജിലിംഗ് ട്രെയിന്‍ ദുരന്തത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് . അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപയും മന്ത്രി സഹായധനം പ്രഖ്യാപിച്ചു. ഡാര്‍ജിലിംഗില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേരാണ് മരിച്ചത്. അറുപത് പേര്‍ക്ക് പരിക്കേറ്റു.
മണിപ്പൂരിലെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് നിര്‍ദ്ദേശിച്ചതിനു പിന്നാലെ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ചര്‍ച്ചയ്ക്ക് തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അമിത് ഷാ യോഗത്തില്‍ നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനും യോഗത്തില്‍ തീരുമാനമായി.
പുതുക്കിയ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ എന്‍സിഇആര്‍ടി ബാബരി മസ്ജിദിന്റെ പേര് മൂന്ന് മിനാരങ്ങളോട് കൂടിയ നിര്‍മ്മിതി എന്ന് മാറ്റിച്ചേര്‍ത്തതിനെ ചരിത്രവസ്തുതകളെ മറച്ചു പിടിക്കാനുള്ള നീക്കമെന്നും പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ച് എസ്എഫ്ഐ ദേശീയ കമ്മറ്റി. പഴയ പുസ്തകം പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ ദേശീയ സെക്രട്ടറി മയൂഖ് ബിശ്വാസ് വ്യക്തമാക്കി.
ലോകസഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഗൗരവതരമായ തിരുത്തല്‍ നടപടികളിലേക്ക് സിപിഎം കടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി വോട്ടുകളില്‍പോലും ചോര്‍ച്ചയുണ്ടായതായി ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. അടുത്ത മൂന്നു ദിവസത്തെ സംസ്ഥാനസമിതിയില്‍ നടക്കുന്ന ചര്‍ച്ച വിശദമായി കേട്ടശേഷമാകും തുടര്‍നടപടി. സംസ്ഥാനസമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയേറ്റ് യോഗം ചേരും. ഈ യോഗത്തിലാകും തിരുത്തല്‍ നടപടികള്‍ക്ക് രൂപം നല്‍കുക.
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം.
രാഹുല്‍ ഗാന്ധിക്ക് നന്ദിയെന്നും അദ്ദേഹത്തിന് പകരമായി എഐസിസി നിയോഗിച്ച പ്രിയങ്കാ ഗാന്ധിക്ക് കേരളത്തിലേക്ക് സ്വാഗതമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. കേരളത്തിലെ കോണ്‍ഗ്രസിനും വയനാടിലെ ജനങ്ങള്‍ക്കും രാഹുല്‍ ഗാന്ധി നല്കിയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. കഴിഞ്ഞ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധിച്ചത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് മാത്രമാണ് എന്നും കെ സുധാകരന് പറഞ്ഞു.
വയനാട് ലോകസഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വിഡ്ഢികളാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞപ്പോള്‍ നാണമില്ലായ്മയെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം. വയനാട്ടില്‍ രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധിയെ ബലിയാടാക്കിയെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും കുറ്റപ്പെടുത്തി.
വയനാട്ടില്‍ സിപിഐയും ഇടതുമുന്നണിയും മത്സരിക്കാതിരിക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് സിപിഐ നേതാവും വയനാടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടി ആയിരുന്ന ആനി രാജ. രാഹുല്‍ ഗാന്ധി തിടുക്കപ്പെട്ട് തീരുമാനം എടുക്കുന്നയാളല്ലെന്നും വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുന്നയാളാണെന്നും അതിനാല്‍ വയനാട്ടില്‍ മത്സരിക്കുന്ന സമയത്ത് തന്നെ താന്‍ മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും ആ കാര്യം വയനാട് മണ്ഡലത്തിലെ ജനത്തോട് പറയാതിരുന്നത് നീതികേടാണെന്നാണ് താന്‍ വിമര്‍ശിച്ചതെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.
വടകരയിലെ കാഫിര്‍ പ്രയോഗം സിപിഎം സൃഷ്ടി ആയിരുന്നുവെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി നടത്തിയ വര്‍ഗീയ പ്രചാരണത്തിന് പിന്നില്‍ അറിയപ്പെടുന്ന സിപിഎം നേതാക്കള്‍ ആയിരുന്നുവെന്നും, സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് സിപിഎം വടകരയിലും മലബാറിലും നടത്തിയതെന്നും സതീശന് കുറ്റപ്പെടുത്തി. വര്‍ഗീയ പ്രചാരണം നടത്തിയവര്‍ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും പൊലീസ് കര്‍ശന നടപടി എടുക്കുന്നില്ലെങ്കില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും വി ഡി സതീശന് വ്യക്തമാക്കി.
മണല്‍ മാഫിയയുമായുള്ള ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. വളപട്ടണം സ്റ്റേഷനിലെ രണ്ട് എഎസ്ഐമാരെയും ഒരു സിവില്‍ പൊലീസ് ഓഫീസറെയും സ്ഥലം മാറ്റി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. കെ. അനിഴന്‍, ഷാജി, കിരണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. മണല്‍ മാഫിയയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്കി, മാസപ്പടി കൈപ്പറ്റി, പിടിച്ചെടുത്ത ബോട്ടുകളുടെ യന്ത്രഭാഗങ്ങള്‍ കടത്തി തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്.
വ്യാജ പാസ്പോര്‍ട്ട് കേസിലെ മുഖ്യപ്രതിയായ തുമ്പ സ്റ്റേഷനിലെ പൊലീസുകാരന് അന്‍സില്‍ അസീസ് ഒളിവില്‍. സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെ വീട്ടില്‍ നിന്നും ഒളിവില്‍ പോയെന്നാണ് അന്വേഷണസംഘം പറയുന്നത്. വ്യാജ പാസ്പോര്ട്ടില് ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തതു. ഇതോടെ കേസുകളുടെ എണ്ണം മൂന്നായി.
കൊല്ലം ചാത്തന്നൂരില്‍ ദേശീയപാതയില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കല്ലുവാതുക്കല്‍ പാറയില്‍ സ്വദേശി ജൈനു ( 58 ) ആണ് മരിച്ചത്. തെളിവുകളും ശാസ്ത്രീയ പരിശോധനകളും അടിസ്ഥാനമാക്കിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

തിരുവനന്തപുരത്ത് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരത്ത് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നു.
The post appeared first on .