ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായി മൃഗപരിപാലകൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ട എട്ട് ഒഴിവുകളുണ്ട്.
വിദ്യാഭ്യാസ യോഗ്യത എഴുത്തും വായനയും അറിഞ്ഞിരിക്കണം. നായപിടുത്തത്തിൽ പരിശീലനം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് /നായപിടുത്തത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ്, നല്ല ശാരീരികക്ഷമത എന്നിവ ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മെയ് 22 ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
പ്രായപരിധി 18- 41. ഭിന്നശേഷിക്കാർ അർഹരല്ല.
കോര്‍ഡിനേറ്റര്‍ നിയമനം ലൈഫ് മിഷനില്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരെ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഗസറ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം താല്പര്യവും കഴിവുമുള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, എന്‍.ഒ.സി എന്നിവ സഹിതം മേയ് 31 വൈകീട്ട് 3 നകം ലൈഫ് മിഷന് സംസ്ഥാന ഓഫിസില്‍ ലഭിക്കണം. ഫോണ്‍: 0471 2449939.
പനത്തടി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്കരണം 2023ന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനും ഡിപ്ലോമ സിവില്‍, ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന്, സിവില്‍), ഐ.ടി.ഐ (സര്‍വേയ്യര്‍) യോഗ്യതയുള്ളവരെ താത്ക്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവര്‍ മെയ് 24ന് രാവിലെ 11ന് ബയോഡാറ്റ സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണം.
ഫോണ്‍ 0467 2227300. The post മൃഗപരിപാലകർ – കരാർ നിയമനം appeared first on Malayoravarthakal.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]