
ബംഗളൂരു: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നാലുമണിക്ക് നടത്താൻ സുപ്രീംകോടതി നിർദ്ദേശം. കൂടുതൽ സമയം വേണമെന്ന് ബിജെപിയുടെ ആവശ്യം കോടതി തള്ളി. എന്നാൽ കോൺഗ്രസും ജെഡിഎസും കോടതി തീരുമാനത്തെ അനുകൂലിച്ചു.
കർണാടകയിൽ യെദ്യൂരപ്പ സർക്കാരിന് നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്നു സുപ്രീം കോടതി ചോദിച്ചിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാമെന്ന നിലപാടു തുടരുന്നതിനിടെ സർക്കാരുണ്ടാക്കാൻ തീരുമാനം എടുത്തതെങ്ങനെയെന്ന് ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ ഗവർണർക്കു നൽകിയ കത്തുകൾ പരിശോധിക്കുന്നതിനിടെയാണു കോടതിയുടെ ചോദ്യം.
ബിജെപി വലിയ ഒറ്റകക്ഷിയാണെന്നു ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും മുകുൾ റോഹ്തഗി വാദിച്ചു. സർക്കാരിയ റിപ്പോർട്ടും ബൊമ്മ കേസ് വിധിയും പരാമർശിച്ചായിരുന്നു വാദം. കോൺഗ്രസ് – ദൾ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണ്. 95 ശതമാനം ആളുകളും തിരഞ്ഞെടുത്തത് ബിജെപിയെയാണെന്നും അവർ വാദിക്കുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയെന്നാണ് ഒന്നാമത്തെ കത്തിലം വാദം. മറ്റുള്ളവരുടെ പിന്തുണയുണ്ടെന്ന് രണ്ടാമത്തെ കത്തിൽ പറയുന്നു.
ഭൂരിപക്ഷം തെളിയിക്കാൻ ആരെ ആദ്യം വിളിക്കേണ്ടത് എന്ന കാര്യത്തിലാണ് ഇപ്പോൾ വാദം നടക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാൻ ആദ്യം അവസരം നൽകണമെന്ന കോൺഗ്രസും ഭൂരിപക്ഷം തെളിയിക്കാൻ ആകുമെന്ന് ബിജെപിയും വാദിച്ചു.
ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ നിയമവശം പിന്നീട് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. നാളെ വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് കോൺഗ്രസും ബിജെപിയും അറിയിച്ചു. സുപ്രീംകോടതിയുടെ നേതൃത്വത്തിൽ വോട്ടെടുപ്പ് നടന്നേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]