
കേരളത്തിനു കേന്ദ്രത്തിന്റെ വക വിഷു കൈനീട്ടമായി വന്ദേഭാരത് സ്പ്രെസ്സിന്റെ വരവാണ് ഇപ്പ്പോൾ ചർച്ച ചെയ്യപ്പെടുന്നത് . ഇപ്പോൾ ഇതാ വന്ദേ ഭാരത്തിന്റെ ട്രെയിൻ ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച് ഏകദേശം ധാരണയായതായി സൂചന ലഭിക്കുന്നു . റെയില്‍വെ അധികൃതരാണ് ഇതുമായി ബന്ധപ്പെട്ട് സൂചന നല്‍കിയത്. ഏറ്റവും കുറഞ്ഞ നിരക്ക് 297 രൂപയും കൂടിയ നിരക്ക് 2150 രൂപയുമാണെന്ന് 50 കിലോ മീറ്റര്‍ അടിസ്ഥാന ചെയര്‍കാര്‍ നിരക്ക് 241 രൂപയും എക്സിക്യുട്ടീവ് നിരക്ക് 502 രൂപയുമാണ്.
എന്നാല്‍ വന്ദേഭാരത് എക്സപ്രസ് തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലാണ് ഏറ്റവും കുറഞ്ഞ ദൂരം കവര്‍ ചെയ്യുന്നത് 65 കിലോ മീറ്റര്‍. യാത്രയ്ക്ക് ചെയര്‍കാറില്‍ 291 രൂപയും എക്സിക്യുട്ടീവ് ചെയര്‍കാറില്‍ 614 രൂപയുമായിരിക്കും നിരക്കെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്കുള്ള ചെയര്‍കാര്‍ നിരക്ക് 1100 രൂപയും എക്സിക്യുട്ടീവ് ചെയര്‍കാറിന് 2150 രൂപയുമായിരിക്കും. തിരുവനന്തപുരം കോട്ടയം യാത്രയ്ക്ക് 441 രൂപയും 911 രൂപയുമായിരിക്കും നിരക്ക്. തിരുവനന്തപുരം എറണാകുളം യാത്രയ്ക്ക് 50 രൂപയും 1070 രൂപയുമായിരിക്കും നിരക്ക്. തിരുവനന്തപുരം തൃശൂര്‍ നിരക്ക് യഥാക്രമം 617 രൂപയും 1260 രൂപയുമാകും. തിരുവനന്തപുരം കോഴിക്കോട് യാത്രയ്ക്ക് 801 രൂപയും 1643 രൂപയുമായിരിക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ ട്രെയല്‍ റണ്‍ നടന്നത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്കായിരുന്നു ട്രെയല്റണ്. ഏഴ് മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ കണ്ണൂരേക്ക് എത്തിയത്. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വന്ദേഭാരതിന് സ്റ്റോപ്പുകള്‍ കൂട്ടാന്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്. ഒരു സ്റ്റോപ്പില്‍ ഒരുമിനിറ്റ് നിറുത്തിയാല്‍ മൂന്ന് മിനിറ്റോളം സമയം നഷ്ടപ്പെടും. കായംകുളം, തിരുവല്ല, ആലുവ, ഷോര്‍ണൂര്‍ തുടങ്ങിയ ഇടങ്ങളില്‍ സ്റ്റോപ്പ് വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]