
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന വിവിധ ക്ഷേമപെന്‍ഷനുകളില്‍ അനര്‍ഹര്‍ക്ക് മാത്രമായി ചെലവിടേണ്ടി വരുന്നത് 1300 കോടിയെന്ന് റിപ്പോര്‍ട്ട്.
പാര്‍ട്ടിയുടേയും തദ്ദേശസ്ഥാപനങ്ങളുടെയും സ്വാധീനവും പ്രീതിയും പട്ടികയില്‍ പ്രകടമാകുമ്ബോള്‍ ഏകദേശം ഏഴുലക്ഷത്തോളം അനര്‍ഹര്‍ക്ക് കൊടുക്കാനുള്ള തുക കൂടി സര്‍ക്കാരിന് കണ്ടെത്തേണ്ടി വരുന്നു.
തദ്ദേശസ്ഥാപനങ്ങള്‍ ഉണ്ടാക്കുന്ന പട്ടിക വഴിയാണ് അനര്‍ഹര്‍ പട്ടികയില്‍ കടന്നുകൂടുന്നതെന്നാണ് ആക്ഷേപം. രാഷ്ട്രീയ സ്വാധീനം വ്യാപകമായി ഉപയോഗിക്കപ്പെടുമ്ബോള് വസ്തുതകള്‍ മറച്ചുവെച്ച് പട്ടികയില്‍ കയറിപ്പറ്റിയവര്‍ ഏറെയാണ്. വിവാഹമോചനം നേടിയവര്‍ വിധവാപെന്ഷനില് ഉള്‍പ്പെടുന്നതും രണ്ടുപെന്‍ഷന്‍ വാങ്ങുന്നവരുമെല്ലാം ഇതിന്റെ ഭാഗമാണ്. കാറുള്ളവര്, 2000 ചതുരശ്ര അടി വലിപ്പമുള്ള വീട്ടില്‍ പാര്‍ക്കുന്നവര്‍, വീട്ടില്‍ ഏതെങ്കിലും മുറി എ .സി ആക്കിയവര്‍, വാര്‍ഷിക കുടുംബവരുമാനം ഒരുലക്ഷത്തിലേറെയുള്ളവര് ഒക്കെയാണ് പെന്ഷന് പുറത്താകുന്നവര്‍.
അനര്‍ഹരെ ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ പരിശോധന വന്നതോടെയാണ് ഈ കണക്കുകളും പുറത്തുവന്നത്. പരിശോധനയില്‍ അനര്‍ഹരായി കയറിക്കൂടിയ ഏഴുലക്ഷം പേരെ ഒഴിവാക്കും. ജൂണില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായി കണ്ടെത്തുന്ന അനര്‍ഹരെ ജൂലൈ മുതല്‍ ഒഴിവാക്കും.
പരിശോധനയില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കപ്പെട്ടതില്‍ 50,000 പേരുടെ വരുമാനം ഒരുലക്ഷത്തില്‍ കൂടുതലാണ്. 6.5 ലക്ഷം പേര് വരുമാന സര്‍ട്ടിഫിക്കറ്റ് നല്കിയുമില്ല. എല്ലാവര്‍ഷവും വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും മസ്റ്ററിംഗും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പെന്ഷന് വിതരണത്തിന് വാങ്ങുന്ന തുകയും പൊതുകടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് പദ്ധതി പരിശോധനയ്ക്ക് സര്‍ക്കാര്‍ തീരുമാനം എടുത്തത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]