
2019 ൽ വാർത്താ താളുകളിൽ വന്ന ഒരു ചെറിയ ചരമക്കുറിപ്പായിരുന്നു നാഗഞ്ചേരി മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി അന്തരിച്ചുവെന്നത് . എന്നാൽ അദ്ദേഹത്തെ കുറിച്ച് അറിയുന്നവർക്ക് അതുണ്ടാക്കിയ നൊമ്പരം ഒരിയ്ക്കലും മായില്ല .
കോടീശ്വരനായ ഒരാളെ എത്രത്തോളം ദരിദ്രനാക്കാമെന്നതിനു തെളിവായിരുന്നു നാഗഞ്ചേരി മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി . 2019 ലായിരുന്നു സംസ്ഥാനത്തെ അവസാനത്തെ ജന്മികളില് ഒരാളായ നാഗഞ്ചേരി മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി മരിച്ചത് . 15,000 ഹെക്ടർ കൃഷിഭൂമിയും 800 കിലോ സ്വർണ്ണവും കൈവശമുണ്ടായിരുന്ന കേരളത്തിലെ അവസാന നാടുവാഴിയായിരുന്നു ഇദ്ദേഹം.
എന്നാൽ മരിച്ചത് പെരുമ്പാവൂര്‍ അല്ലപ്രയിലെ മൂന്നര സെന്റിലെ ചെറിയ കൂരയിൽ വച്ചും .നാഗഞ്ചേരി കുഞ്ചുനമ്പൂതിരി എന്നറിയപ്പെട്ടിരുന്ന നീലകണ്ഠന് നമ്പൂതിരിയുടെ മകനാണ് വാസുദേവന്‍ നമ്പൂതിരി. നീലകണ്ഠന് നമ്പൂതിരിപ്പാടിന്റെ നാല് സഹോദരങ്ങള്‍ക്കും ആണ്മക്കള് ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഭൂസ്വത്തുക്കള്‍ നോക്കിനടത്തുന്നതിനും അന്യാധീനപ്പെട്ടുപോകാതിരിക്കുന്നതിനും വേണ്ടി ഈ നാലുപേരും അവരുടെ ഭാര്യമാരും ചേര്‍ന്ന് സ്വത്തു മുഴുവന്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ പേരിലേയ്ക്ക് എഴുതി വയ്ക്കുകയായിരുന്നു.അങ്ങനെയാണ് കോടിക്കണക്കിന് വില വരുന്ന സ്വത്തുക്കൾ നാഗഞ്ചേരി മനയുടെ കീഴിലായത്. കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും കഴിഞ്ഞാൽ ഒന്നേകാൽ ലക്ഷം പറ നെല്ലാണ് ഇല്ലം മുറ്റത്ത് പണ്ട് ശേഖരിച്ചിരുന്നത്.
പതിനെട്ട് ദേശങ്ങളുടെ അധികാരവും, ഒമ്പതോളം ക്ഷേത്രങ്ങളുടെ അവകാശവും നാഗഞ്ചേരി വാസുദേവൻ നമ്പൂതിരിയ്ക്ക് ഉണ്ടായിരുന്നു.പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വനത്തിന്റെയും അതിനുള്ളിലെ ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെയും ഉടമസ്ഥാവകാശവും ഇദ്ദേഹത്തിനായിരുന്നു. ഒരു വ്യക്തിക്ക് 15 ഏക്കറിൽ കൂടുതൽ കൈവശം വെയ്ക്കാൻ പാടില്ല എന്ന ഭൂപരിഷ്ക്കരണനിയമം 1963-ൽ സർക്കാർ കൊണ്ട് വന്നപ്പോൾ മനയുടെ കാരണവരായ വാസുദേവൻ നമ്പൂതിരി 1980-ൽ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയ്ക്ക് കൈമാറിയതാണ് ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കാവ് . ഒപ്പം ക്ഷേത്രത്തിന്റെ കൈവശമുണ്ടായിരുന്ന 200 കിലോ സ്വർണ്ണവും ചെമ്പ്, ഓട്ടുപാത്രങ്ങളും ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്കി.
തിരുവിതാംകൂര്‍ രാജാക്കന്മാര് സമ്മാനിച്ച 4000 ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്ന ശേഖരവും വാസുദേവൻ നമ്പൂതിരിയുടെ മനയ്ക്ക് സ്വന്തമായിരുന്നു. 1980 ൽ നാഗഞ്ചേരി മന നടത്തിക്കൊണ്ടുപോകാൻ കഴിയാതെ തുച്ഛമായ തുകയ്ക്ക് പെരുമ്പാവൂര്‍ നഗരസഭയ്ക്ക് വിറ്റു. മന വിറ്റു കിട്ടിയ പണം കൊണ്ടാണ് രണ്ടു പെണ്മക്കളെ വിവാഹം കഴിപ്പിച്ചയച്ചത് . പിന്നീടാണ് മൂന്നു സെന്റിലെ ചെറിയ വീട്ടിലേക്ക് താമസം മാറിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഗഞ്ചേരി മനയില്‍ നിന്നും സര്‍ക്കാര്‍ പാട്ടത്തിന് എടുത്ത തിരുവനന്തപുരത്തുള്ള ഒരേക്കര്‍ 63 സെന്റ് സ്ഥലം തിരികെ പിടിക്കാന്‍ വാസുദേവൻ നമ്പൂതിരി ശ്രമം നടത്തിയിരുന്നു. എന്നാൽ സ്ഥലം മറ്റുള്ളവര്‍ കയ്യേറി. ഇതിനുപകരമായി തിരുവനന്തപുരം നഗരത്തില്‍ മൂന്നു സെന്റ് സ്ഥലം അനുവദിച്ചു കൊണ്ട് റവന്യൂ സെക്രട്ടറി ഉത്തരവിറക്കി.
എന്നാൽ ആ സ്ഥലം ഇഎംഎസിന്റെ പ്രതിമ സ്ഥാപിക്കാനായി എഴുതി നൽകി. ഭൂപരിഷ്കരണ നിയമം വന്നതോടെയാണ് നാഗഞ്ചേരി മന കാലഹരണപ്പെട്ടു പോയത്. . ഏതാനും വർഷം മുമ്പുവരെ സർക്കാരിൽനിന്ന് 62 രൂപ ജന്മിക്കരം ലഭിച്ചിരുന്നു. ഇതു വാങ്ങാൻ അതിന്റെ മൂന്നിരട്ടി തുക മുടക്കി തിരുവനന്തപുരം വരെ പോകേണ്ട അവസ്ഥയിൽ അത് അദ്ദേഹം നിരാകരിച്ചു.സർക്കാർ ഒരിറ്റ് ദയ അദ്ദേഹത്തോട് കാട്ടിയിരുന്നെങ്കിൽ ആ വലിയ മനുഷ്യനും വേദനയില്ലാതെ ഈ ലോകത്ത് നിന്ന് വിട പറയുമായിരുന്നു .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]