
സ്വന്തം ലേഖകൻ
കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഇന്നത്തെ കലാപരിപാടികള്‍.
വൈകിട്ട് 5ന് തിരുനക്കര എന്‍.എസ്.എസ് കരയോഗത്തിന്റെ തിരുവാതിരകളി. 6ന് നൃത്തവിരുന്ന് .8ന് സംഗീതസദസ്. 9 മുതല്‍ ചലച്ചിത്ര പിന്നണി ഗായകര്‍ നയിക്കുന്ന ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഗാനമേള.
ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്തമായ കീചകവധം കഥകളി കാണാന്‍ ഇന്നലെ കഥകളി പ്രേമികളുടെ തിരക്കായിരുന്നു.
തുടര്‍ച്ചയായ് മൂന്നു ദിവസം കഥകളി എന്ന തിരുനക്കരയിലെ ഉത്സവ കലാപരിപാടിയിലെ പതിവ് തെറ്റിച്ച് രണ്ടുദിവസത്തെ കഥകളിക്ക് ശേഷം ഇനി ആറാം ഉത്സവത്തിനാണ് കഥകളി.
ഇന്ന് പാട്ടിലൂടെ ആസ്വാദകരെ ഇളക്കി മറിക്കാന്‍ ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് എത്തും.
തിരുനക്കരയിൽ നാളത്തെ പരിപാടികൾ
നാളെ രാവിലെ 10.30ന് ആനയൂട്ട് . കണ്ഠരര് മോഹനരര് മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് പ്രദോഷ പൂജക്കൊപ്പം ഋഷഭവാഹന എഴുന്നള്ളിപ്പ് നടക്കും. കാഴ്ചശ്രീബലി, വേല, സേവയ്ക്ക് നാളെ തുടക്കമാകും. അഞ്ച് ആനകള്‍ കിഴക്കേനടയില്‍ ആര്‍ട്ട് ഗാലറിക്ക് കീഴെ അണിനിരക്കും. കാട്ടാമ്ബാക്ക് ശ്രീഭദ്രാവേലകളി സംഘത്തിന്റെ വേലസേവയും ആര്‍പ്പുക്കര സതീശ് ചന്ദ്രന്റെ മയൂരനൃത്തവും കൊഴുപ്പേകും. രാത്രി കൊച്ചിന് കമ്മ്യൂണിക്കേഷന്റെ ഗാനമേള.
നാളെ രാവിലെ 10.30ന് ആനയൂട്ട് . കണ്ഠരര് മോഹനരര് മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് പ്രദോഷ പൂജക്കൊപ്പം ഋഷഭവാഹന എഴുന്നള്ളിപ്പ് നടക്കും. കാഴ്ചശ്രീബലി, വേല, സേവയ്ക്ക് നാളെ തുടക്കമാകും. അഞ്ച് ആനകള്‍ കിഴക്കേനടയില്‍ ആര്‍ട്ട് ഗാലറിക്ക് കീഴെ അണിനിരക്കും. കാട്ടാമ്ബാക്ക് ശ്രീഭദ്രാവേലകളി സംഘത്തിന്റെ വേലസേവയും ആര്‍പ്പുക്കര സതീശ് ചന്ദ്രന്റെ
മയൂരനൃത്തവും കൊഴുപ്പേകും. രാത്രി കൊച്ചിന് കമ്മ്യൂണിക്കേഷന്റെ ഗാനമേള .
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]