
അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 102കാരന് 15വർഷം തടവും 5000 രൂപ ശിക്ഷയും. തിരുവള്ളൂർ മഹിളാ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സർക്കാർ സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച പ്രതി പരശുരാമൻ സേനീർക്കുപ്പത്താണ് താമസിച്ചിരുന്നത്. തന്റെ വീടിന് അടുത്ത് തന്നെ ഇയാൾ 5ഓളം വീടുകൾ വാടകയ്ക്ക് നൽകിയിരുന്നു. ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിലെ പെൺകുട്ടിക്ക് ഒരു ദിവസം കടുത്ത് വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കുട്ടി അയൽവാസിയായ വൃദ്ധൻ ലൈംഗികമായി പീഡിപ്പിച്ച കാര്യം മാതാപിതാക്കളോട് പറയുന്നത്.
തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയായിന്നു. സംഭവം നടക്കുമ്പോൾ പ്രതിക്ക് 99 വയസായിരുന്നു. മൂന്ന് വർഷമായ നടന്ന വിചാരണക്ക് ഒടുവിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടിയ്ക്ക് 45,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
source