
പിണങ്ങി കഴിയുന്ന രണ്ടാം ഭാര്യയെ കാണാനെത്തിയയാൾ പാലത്തിന് മുകളിൽ നിന്നും ചാടുമെന്ന് ആത്മഹത്യാ ഭീഷണിയുയർത്തിയത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഇന്ന് വൈകിട്ടാണ് സംഭവം. തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന രണ്ടാം ഭാര്യയെ കാണാനെത്തിയ ഇടുക്കി സ്വദേശിയായ യുവാവാണ് മദ്യപിച്ചെത്തി എടപ്പാൾ മേൽപ്പാലത്തിന് മുകളിൽ കയറി ഭീതി പരത്തിയത്. ഭാര്യ കാണാൻ വിസമ്മതിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നും എടപ്പാളിലെത്തിയ ഇയാൾ കുറ്റിപ്പുറം കോഴിക്കോട് റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി. ഇവിടെ നിന്നും മാറ്റാനുള്ള ശ്രമങ്ങൾ ഹോംഗാർഡിന്റെ നേതൃത്വത്തിൽ നടത്തിയെങ്കിലും പരാജയപെട്ടു. തുടർന്ന് എടപ്പാൾ ടൗണിലെത്തിയ ഇയാൾ മേൽപ്പാലത്തിന് മുകളിൽ കയറുകയും താഴെക്ക് ചാടാൻ ശ്രമിക്കുകയുമായിരുന്നു.
നാട്ടുകാരും ടാക്സി ഡ്രൈവർമാരും ചേർന്ന് ഇയാളെ പിടിച്ച് നിർത്തി. ഇതോടെ എടപ്പാളിൽ ഗതാഗത കുരുക്ക് രൂക്ഷമായി. വിവരമറിയിച്ചതിനെ തുടർന്ന് ചങ്ങരംകുളം എസ്.ഐ വിജയകുമാരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. യുവാവിന്റെ ബന്ധുക്കളെ വിളിച്ച് വരുത്തി അവർക്കൊപ്പം വിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
source