കോപ്പൻഹേഗൻ
ക്രിസ്റ്റ്യൻ എറിക്സൺ ഡെന്മാർക്ക് ഫുട്ബോൾ ടീമിൽ തിരിച്ചെത്തി. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ യൂറോകപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ഈ മധ്യനിരക്കാരൻ കളത്തിൽ കുഴഞ്ഞുവീണിരുന്നു.
പിന്നാലെ ഹൃദയത്തിൽ പേസ്മേക്കർ ഘടിപ്പിച്ചു. ഇറ്റാലിയൻ ലീഗിൽ ഇന്റർ മിലാനായി കളിക്കുന്നതിൽ തടസ്സംവന്നതോടെ പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രെന്റ്ഫോർഡിലേക്ക് ചേക്കേറി.
ജനുവരിയിലായിരുന്നു കളത്തിൽ തിരിച്ചെത്തിയത്. ഇതിനുപിന്നാലെ ഡെന്മാർക്ക് ദേശീയ ടീമിലേക്കും മുപ്പതുകാരന് വിളിവന്നു.
26ന് നെതർലൻഡ്സുമായും 29ന് സെർബിയയുമായുള്ള സൗഹൃദമത്സരത്തിലും കളിക്കും. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]