ന്യൂഡൽഹി > വ്യത്യസ്തമായ റാപ്പ് ഗാനങ്ങളിലൂടെ ആരാധകർക്ക് സുപരിചിതനായ ബ്രോധ വി യുടെ (വിഗ് നേഷ് ശിവാനന്ദൻ ) ഏറ്റവും പുതിയ മ്യൂസിക്കൽ വീഡിയോയാണ് ആൾ ഡിവൈൻ. വിവിധ ഭാഷകൾ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഗാനം ബ്രോധ വി യുടെ തനത് റാപ്പോ ശൈലിയും ക്ലാസിക് സംഗീതവും ഒത്തു ചേരുന്ന മനോഹരമായ ഒരു ഫ്യൂഷൻ ആണ്.
മലയാളത്തിൽ ഒരുക്കിയിരിക്കുന്ന കോറസാണ് ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ആദ്യ ദിവസം തന്നെ 18 ലക്ഷം പേരാണ് പാട്ട് യൂട്യൂബിൽ മാത്രം കണ്ടത്. രണ്ടാം ലോക് ഡൗൺ കാലത്തായിരുന്നു ഗാനത്തിന്റെ രചനയും സംഗീതവും ഒരുക്കിയത്.
പ്രശസ്തമായ മ്യൂസിക് കമ്പനി ബിലീവിന്റെ പങ്കാളിയാകാനുള്ള തീരുമാനവും ബ്രോധാ വി ഇതോടൊപ്പം പ്രഖ്യാപിച്ചു. സംഗീതത്തിൽ തൻ്റേതായ ഇടം കണ്ടെത്തിയിട്ടുള്ള ബ്രോധാ വി ഉൾപ്പെടെയുള്ള എല്ലാ കലാകാരൻമാർക്കും സാങ്കേതിക സഹായം നൽകി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി കൊടുക്കാൻ സഹായിക്കുന്നു എന്നതിൽ സന്തോഷമുണ്ടെന്ന് ബിലീവ് ഇന്ത്യ ആർട്ടിസ്റ്റ് സർവീസസ് ഡയറക്ടർ ശിൽപ ശാരദയും പറഞ്ഞു source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]