കൊടുങ്ങല്ലൂരിൽ നടുറോഡിൽ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച വനിതാ വ്യാപാരി മരിച്ചു. എറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പിൽ റിൻസി നാസറാണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു ആക്രമണം. സ്കൂട്ടറിൽ മക്കളോടൊപ്പം വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയെ ബൈക്കിടിച്ചു വീഴ്ത്തിയശേഷം
വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നു. തുണിക്കടയിലെ മുൻ ജീവനക്കാരനായ റിയാസാണ് റിൻസിയെ ആക്രമിച്ചത്.
റിൻസിയുടെ ശരീരത്തിൽ 30 വേട്ടെറ്റ പാടുകളാണ് ഉള്ളത്. സംഭവത്തിന് ശേഷം പ്രതി റിയാസ് രക്ഷപ്പെടുകയായിരുന്നു. അപകടസമയം റിൻസിക്ക് ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിൽ റിൻസിയുടെ കൈവിരലുകൾ അറ്റ് പോയിരുന്നു. മുഖത്തും വേട്ടേറ്റിരുന്നു. അക്രമം കണ്ടു നടുങ്ങിയ റിൻസിയുടെ മക്കളുടെ കരച്ചിൽ കേട്ടാണു നാട്ടുകാർ സംഭവം അറിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]