നെടുങ്കണ്ടം> വിചാരണ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പ് പോക്സോ കേസ് പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പുതുവേലിൽ മുരളീധരൻ(45) ആണ് മരിച്ചത്.
2020 ഏപ്രിലിലാണ് 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മുരളീധരൻ അറസ്റ്റിലായത്. കേസിന്റെ വിചാരണ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ രാമക്കൽമേടിലെ കാറ്റാടിപ്പാടത്തിനു സമീപമാണ് കൈഞരമ്പ് മുറിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്.
പുലർച്ചെ മുരളീധരനെ കാണാതായതോടെ ബന്ധുക്കൾ കമ്പംമെട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കമ്പംമെട്ട് പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അസ്വാഭാവിക മരണത്തിന് കേസെടുത്തു. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]