തിരുവനന്തപുരം: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിക്ക് ധനവകുപ്പിന്റെ ഇരുട്ടടി. ഡീസല്‍ വില എണ്ണക്കമ്പനികള്‍ കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസിക്കുള്ള സാമ്പത്തിക സഹായം ധനവകുപ്പ് വെട്ടിച്ചുരുക്കിയത്.
ഇതുവരെ സഹായമായി 50 കോടി രൂപയാണ് ധനവകുപ്പ് കെഎസ്ആര്‍ടിസിക്ക് നല്‍കിയിരുന്നത്. ഇത് 30 കോടിയായി വെട്ടിച്ചുരുക്കാന്‍ ധനവകുപ്പ് തീരുമാനമെടുത്തുകഴിഞ്ഞു. ഇന്ധനവിലയും ശമ്പള പരിഷ്കരണത്തിന്റെ ബാധ്യതയും വായ്പകളുടെ തിരിച്ചടവുമൊക്കെയുള്ള സാഹചര്യത്തില്‍ സാമ്പത്തിക സഹായം കൂടെ വെട്ടിച്ചുരുക്കുന്നത് കെഎസ്ആര്‍ടിസിയുടെ നടുവൊടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
വന്‍കിട ഉപഭോക്തക്കളുടെ പട്ടികയില്‍പ്പെടുത്തി കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന് ഒറ്റയടിക്ക് ലീറ്ററിന് 21 രൂപ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]