ബംഗളൂരു
ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പരമ്പരയിലെ താരമായി. രണ്ട് ടെസ്റ്റിൽ 185 റണ്ണാണ് സമ്പാദ്യം. ആദ്യ ടെസ്റ്റിൽ 96 റണ്ണടിച്ചു. രണ്ടാം ടെസ്റ്റിൽ 39, 50 റണ്ണുകൾ നേടി. ടെസ്റ്റിലെ വേഗമേറിയ അർധസെഞ്ചുറി കണ്ടെത്തിയ പന്ത് മുൻ ക്യാപ്റ്റൻ കപിൽദേവിന്റെ 40 വർഷം പഴക്കമുള്ള റെക്കോഡാണ് മറികടന്നത്. 28 പന്തിലാണ് ഋഷഭിന്റെ 50. കപിൽ 1982ൽ പാകിസ്ഥാനെതിരെ കറാച്ചിയിൽ 30 പന്തിൽ നേടിയ അർധസെഞ്ചുറിയായിരുന്നു ഒരു ഇന്ത്യൻ കളിക്കാരന്റെ നിലവിലെ റെക്കോഡ്. 31 പന്തിൽ ശാർദുൽ ഠാക്കൂറും (2021 ഇംഗ്ലണ്ട്) 32 പന്തിൽ വിരേന്ദർ സെവാഗും (2008 ഇംഗ്ലണ്ട്) 50 റണ്ണടിച്ചിട്ടുണ്ട്.
പാകിസ്ഥാന്റെ മിസ്ബ ഉൾ ഹഖ് 21 പന്തിൽ അർധ സെഞ്ചുറി നേടിയതാണ് ലോക റെക്കോഡ്. ഓസ്ട്രേലിയക്കെതിരെ 2014ൽ അബുദാബിയിലാണ് പ്രകടനം.
രണ്ടാം ടെസ്റ്റിലെ രണ്ട് അർധ സെഞ്ചുറികൾ ശ്രേയസ് അയ്യരെ കളിയിലെ താരമാക്കി. ഒന്നാം ഇന്നിങ്ങ്സിൽ 92 റൺ നേടിയ അയ്യർ രണ്ടാം ഇന്നിങ്ങ്സിൽ 67 റണ്ണടിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]