ന്യൂഡല്‍ഹി: .ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ചുമതലയേറ്റു. പുതിയ അംബാസിഡറായി ചുമതലയേറ്റ ഡെനിസ് ഇവ്ഗീനിവിച്ച് അലിപോവ് രാഷ്ട്രപതി ഭവനിലെത്തി പ്രസിഡന്റ് രാംനാഥ് കോവിന്ദിന് ക്രിഡൻഷ്യലുകൾ കൈമാറി.
ഷ്യയും ഇന്ത്യയും തമ്മിൽ വർഷങ്ങളായി നിലനിന്ന് പോരുന്ന നയതന്ത്ര ബന്ധത്തെയും പങ്കാളിത്തത്തേയും ഊട്ടിയുറപ്പിച്ചുവെന്ന് റഷ്യൻ എംബസി ഫേസ്ബുക്കിൽ കുറിച്ചു. ഡെന്നിസിനൊപ്പം ചുമതലയേറ്റ മറ്റ് നാല് രാജ്യങ്ങളിലെ അംബാസിഡർമാരും രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ക്രഡൻഷ്യലുകൾ കൈമാറി.
കാനഡ ഹൈ കമ്മീഷ്ണർ കാമറൂൺ ഡിൻ മക്കേയ്, ഇന്തോനേഷ്യയുടെ ഇന ഹംഗനിംഗിത്യാസ്, അൾജീരയയുടെ അബ്ദറഹ്മാൻ ബംഗൂരേ, മലാവി ഹൈ കമ്മീഷ്ണർ ലിയോണാർഡ് സെൻസ എന്നിവരും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ക്രിഡൻഷ്യലുകൾ കൈമാറി. The post ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ചുമതലയേറ്റു appeared first on NewsKerala.net .
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]