
വാഷിങ്ടണ്‍/ സിഡ്നി: ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഭീതിയില്‍ അമര്‍ന്ന ലോകത്തെ വീണ്ടും സംഘര്‍ഷ മുനമ്പിലേക്ക് തള്ളി ചൈനയുടെ നീക്കങ്ങള്‍. ഓസ്ട്രേലിയയെ ചൈന ആക്രമിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് അമേരിക്ക 2,200 സൈനികരെ അങ്ങോട്ടേക്ക് അയച്ചു.
ഓസ്ട്രേലിയയെ ചൈന ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യന്വേഷണ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് അമേരിക്ക ഓസ്ട്രേലിയയിലേക്ക് സൈന്യത്തെ അയച്ചത്. അമേരിക്കന്‍ പട്ടാളക്കാര്‍ ഓസ്ട്രേലിയയുടെ അധീനതയിലുള്ള നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരം പട്ടാളക്കാര്‍ ഇതിനകം ഓസ്ട്രേലിയില്‍ നിലയുറപ്പിച്ചതായാണ് വിവരം.
തയ്വാനെ ലക്ഷ്യമിട്ട് അടുത്തിടെ അവരുടെ വ്യോമ മേഖലയില്‍ ചൈന കഴിഞ്ഞ ദിവസം 13 യുദ്ധ വിമാനങ്ങളെ അയച്ചിരുന്നു. തയ്വാനെ സഹായിക്കാന്‍ ഓസ്ട്രേലിയ തുനിയുമെന്ന ആശങ്ക ചൈനയ്ക്കുണ്ട്. തയ്വാനെ സഹായിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് ഓസ്ട്രേലിയയ്ക്ക് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]