പാലക്കാട്: ധോണിയിൽ വീണ്ടും പുലിയിറങ്ങി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് ജനവാസ മേഖലയിൽ പുലിയിറങ്ങുന്നത്. പുലർച്ചെ രണ്ടരയോടെ എത്തിയ പുലി കോഴിയെ പിടികൂടുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച പുലി ഇറങ്ങിയ ലിജി ജോസഫിന്റെ വീട്ടിലാണ് വീണ്ടും പുലിയിറങ്ങിയത്. അന്ന് എങ്ങനെയാണോ കോഴിയെ പിടികൂടാൻ ശ്രമിച്ചത് അതു പോലെ തന്നെയാണ് ഇന്നും ലിജിയുടെ വീട്ടിലെ കോഴിയെ പുലി പിടികൂടിയത്.
കഴിഞ്ഞ തവണ കോഴിയെ പിടികൂടാനായില്ലെങ്കിലും ഇത്തവണ പുലി കോഴിയെ പിടികൂടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
കഴിഞ്ഞ തവണ പുലി ഇറങ്ങിയപ്പോൾ നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുമെന്ന് വനപാലകർ അറിയിച്ചിരുന്നു. എന്നാൽ ഒരാഴ്ചയായിട്ടും ഒന്നും നടപ്പായില്ല. ധോണിയിൽ മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 17 ഇടങ്ങളിൽ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.
The post പാലക്കാട് ധോണിയിൽ വീണ്ടും പുലിയിറങ്ങി appeared first on NewsKerala.net .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]