
ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കിരീടപ്പോരാട്ടം മുറുകുന്നു. അഴ്സണലിനെ രണ്ട് ഗോളിന് വീഴ്ത്തി ലിവർപൂൾ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള അന്തരം ഒരു പോയിന്റാക്കി കുറച്ചു. 29 കളിയിൽ സിറ്റിക്ക് എഴുപതും ലിവർപൂളിന് അറുപത്തൊമ്പതും പോയിന്റാണ്.
ഒമ്പത് കളിയാണ് ശേഷിക്കുന്നത്. ഏപ്രിൽ 10ന് ഇരുടീമുകളും ഏറ്റുമുട്ടുന്നുണ്ട്. 28 മത്സരത്തിൽ 59 പോയിന്റുമായി ചെൽസിയാണ് മൂന്നാമത്. അഴ്സണൽ (51) നാലാമതും.
ജനുവരിയിൽ പത്തിൽ കൂടുതൽ പോയിന്റിന്റെ ലീഡുമായി കിരീടത്തിലേക്ക് കുതിക്കുകയായിരുന്നു സിറ്റി. എന്നാൽ, തിരിച്ചടി നേരിട്ടു. ലിവർപൂളാകട്ടെ അവസാന ഒമ്പത് കളിയിലും ജയിച്ചു. അഴ്സണലിനെതിരെ ദ്യേഗോ ജോട്ടയും റോബർട്ടോ ഫിർമിനോയുമാണ് ഗോളടിച്ചത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]