കൊച്ചി : നടൻ വിനോദ് കോവൂര്‍ ആലപിച്ച പെര്‍ഫ്യൂം’ സിനിമയുടെ പ്രമോ സോങ് റിലീസായി. കാത്ത് വെച്ചൊരു മാമ്പഴമാ.. ഖൽബിലേറിയ തേൻ കനിയാ ഈ കള്ളിപ്പെണ്ണെൻ്റെ ചങ്കിൻ്റെ ചങ്കാണേ….എന്ന ഗാനം സിനിമാ രംഗത്തെ പ്രശസ്തരുടെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.
ഗാനരചയിതാവ് സുധി രചിച്ച പ്രണയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് സംഗീത സംവിധായകന് രാജേഷ് ബാബു കെ യാണ്. മലയാളികളുടെ പ്രിയതാരം സരയു ആണ് വിനോദ് കോവൂര്‍ ആലപിച്ച പ്രൊമോ സോങില്‍ അഭിനയിക്കുന്നത്
ശ്രീകുമാരന്‍ തമ്പി രചിച്ച “പെര്‍ഫ്യൂമി”ലെ മറ്റൊരു ഗാനം മധുശ്രീ നാരായണനാണ് ആലപിച്ചിരുന്നത്. കനിഹ, പ്രതാപ് പോത്തന്,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന് ഹരിദാസ് ഒരുക്കിയ ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും. ബാനര്‍- മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ് -നന്ദന മുദ്ര ഫിലിംസ്, സംവിധാനം-ഹരിദാസ്, നിര്‍മ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, സുധി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശരത്ത് ഗോപിനാഥ്, രചന- കെ പി സുനില്‍, ക്യാമറ- സജത്ത് മേനോന്, എഡിറ്റര്‍- അമൃത് ലൂക്ക, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി പട്ടിക്കര, ആര്‍ട്ട്- രാജേഷ് കല്പത്തൂര്, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്, മേക്കപ്പ്-പാണ്ഡ്യന്, സ്റ്റില്‍സ്- വിദ്യാസാഗര്‍, പി ആര് ഒ – പി ആര് സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]