കൊച്ചി: മലയാളികള്‍ക്ക് പ്രത്യകിച്ച് വീട്ടമ്മമാര്‍ക്ക് ഏറ്റവും അടുത്തറിയാവുന്ന സീരിയല്‍, സിനിമ, റിയാലിറ്റി ഷോ താരമാണ് ആര്യ. മിനി എന്നാല്‍ സിനിമയേക്കാള്‍ അധികവും മിനി സ്ക്രീനിലൂടെയാണ് ആര്യ പ്രക്ഷകരുടെ മനസിലേക്ക് ചേക്കെറിയത്. അതില്‍ ടിവി ഷോകളിലൂടെയും, സീരിയലീലൂടെയും പല തവണ ആര്യ മലയാളികളുടെ സ്വീകരണ മുറിയിലെത്തിയിട്ടുണ്ട്. 2013 മുതല്‍ 2018 വരെ വലിയ ജനപ്രീതി നേടികൊണ്ട് ആരംഭിച്ച ബഡായി ബംഗ്ലാവിലെ ആര്യയെയും പ്രക്ഷകര്‍ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. രമേഷ് പിഷാരടിയോടും മുകേഷിനോടൊപ്പവുമാണ് ആര്യ ബഡായി ബംഗ്ലാവില്‍ പങ്കെടുത്തിരുന്നത്.
ബഡായി ബംഗ്ലാവില്‍ രമേഷ് പിഷാരടിയുടെ ഭാര്യയായി അഭിനയിച്ച ആര്യയുടെ കൗണ്ടറുകള്‍ക്ക് തന്നെ വലിയ ആരാധകര്‍ ഉണ്ടായിരുന്നു. വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ആര്യയുടെ കോമഡികള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയിലും വളരെ ഹിറ്റാണ്. എന്നാല്‍ ആര്യ നമ്മള് കരുതുന്നപ്പോലെ അത്ര നിസാരക്കാരിയല്ല. വളരെ നല്ലൊരു നര്‍ത്തകിയും മികച്ച ഒരു സംരംഭകയും കൂടിയാണ് ആര്യ. ഇതിനിടയില്‍ ഏറെ ജനശ്രദ്ധ നേടുന്ന ബിഗ് ബോസ് മലയാളം രണ്ടാം സീസണിലും ആര്യ മത്സരാര്‍ത്ഥിയായിരുന്നു.
പ്ലസ് ടു വില്‍ പഠിക്കുന്ന സമയത്താണ് ആര്യ ആദ്യമായി അമൃത ടിവിയിലെ സീരിയലില്‍ ആഭിനയിക്കുന്നത്. അതിന് ശേഷം ആര്യ വിവാഹിതയായി. പിന്നീട് മോഡലിങ് രംഗത്തേക്ക് ആണ് ആര്യ കൂടുതല്‍ ശ്രദ്ധ തിരിച്ചത്. ഇപ്പോഴും പല വിധത്തില്‍ ആര്യ ആരാധകരുടെ ഇടയില്‍ സജീവമായി തന്നെ ഉണ്ട്. അതില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആര്യ നിരവധി ചിത്രങ്ങളും പങ്ക് വയക്കാറുണ്ട്. ഇത്തരത്തില്‍ ആര്യ കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്ക് വച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്ലാക്ക് ഷോര്‍ട്ട്സില്‍ ഗ്രേ കളര്‍ ഓവര്‍ കോട്ട് അണിഞ്ഞെത്തിയ ഫോട്ടോ നിരവധിയാളുകള്‍ കണ്ട് കഴിഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]