നടൻ സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ചിത്രമാണ് “ഉപചാരപൂർവം ഗുണ്ട ജയൻ”. അരുൺ വൈഗ സംവിധാനം ചെയ്തിരിക്കുന്ന ഈ കോമഡി എന്ററൈനെർ, കുറുപ്പ് എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ദുൽകർ സൽമാൻ നിർമ്മിച്ച ചിത്രമാണ്. വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടൈൻമെന്റിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് രാജേഷ് വർമയാണ്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് ചിത്രത്തിലെ “ഗുണ്ട ഗുണ്ട ഗുണ്ട ജയൻ” എന്ന ഗാനം റിലീസ് ചെയ്തിരുന്നു. ശബരീഷ് വർമ്മ ആലപിച്ച ആ ഗാനത്തിന് ശേഷം ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഒരു ഗാനം കൂടി എത്തിയിരിക്കുകയാണ്. ചില്ലുമണി കായലിന്റെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനും, ആലപിച്ചിരിക്കുന്നത് ദയ ബിജിപാലും ആണ്. ബിജിപാൽ ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.
സൈജു കുറുപ്പിനൊപ്പം സിജു വിൽസൺ, ശബരീഷ് വർമ്മ, ജോണി ആന്റണി, സാബുമോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എൽദോ ഐസക് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസ് ആണ്. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം വരുന്ന ഫെബ്രുവരി ഇരുപത്തിയഞ്ചിന് ആണ് റിലീസ് ചെയ്യുക.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]