കൊല്ലം
‘നവകേരള സൃഷ്ടിക്കായി അണിചേരൂ, മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ’ എന്ന മുദ്രാവാക്യം ഉയർത്തി കെഎസ്ടിഎയുടെ 31 –-ാം സംസ്ഥാന സമ്മേളനം ശനിയും ഞായറും കൊല്ലത്ത് നടക്കും. സി കേശവൻ സ്മാരക ടൗൺഹാളിൽ ശനി രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനംചെയ്യും. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് പി വേണുഗോപാലൻ അധ്യക്ഷനാകും. രാവിലെ 8.30ന് പതാക ഉയർത്തും. തുടർന്ന് സംസ്ഥാന കൗൺസിൽചേരും. പ്രതിനിധി സമ്മേളനം പകൽ 12.15ന് ആരംഭിക്കും. പൊതുസമ്മേളനം ഇ എം എസ് നഗറിൽ (ക്യൂഎസി ഗ്രൗണ്ട്)വൈകിട്ട് അഞ്ചിന് അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. രാത്രി എട്ടിന് പ്രതിനിധി സമ്മേളനം തുടരും.
ടൗൺ ഹാളിൽ ഞായർ രാവിലെ 9.30ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ സമ്മേളനം പകൽ 11.30ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്യും. അധ്യാപകലോകം അവാർഡ് വിതരണംചെയ്യും. കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയാകും. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ രാഘവൻ അധ്യക്ഷനാകും. പകൽ രണ്ടിന് യാത്രയപ്പ് സമ്മേളനം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും.
സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ 12 നിർധന വിദ്യാർഥികൾക്ക് കെഎസ്ടിഎ നിർമിച്ചു നൽകുന്ന വീടുകളുടെ കല്ലിടീല് സ്വഗതസംഘം ചെയർമാൻ എസ് സുദേവൻ കുണ്ടറയിൽ വെള്ളി രാവിലെ 10ന് നിർവഹിക്കും.
കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, സ്വാഗതസംഘം ചെയർമാൻ എസ് സുദേവൻ, ജനറൽ കൺവീനർ ജി കെ ഹരികുമാർ, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മഹേഷ്കുമാർ, മീഡിയ കൺവീനർ ആർ എം ലക്ഷ്മിദേവി, വിനയചന്ദ്രൻ, സബിദ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]