ഹാമിൽട്ടൺ
മരിസാനെ കാപ്പിന്റെ ഓൾറൗണ്ട് മികവിൽ ന്യൂസിലൻഡിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക. വനിതാ ലോകകപ്പ് ക്രിക്കറ്റിൽ അവസാന ഓവർവരെ ത്രസിപ്പിച്ച പോരിൽ രണ്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം.
തുടർച്ചയായ നാലാംജയത്തോടെ സെമി ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. 229 റൺ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 2–-161 എന്ന നിലയിലായിരുന്നു ഒരുഘട്ടം. എന്നാൽ, ഒമ്പതു റൺ കൂട്ടിച്ചേർക്കുന്നതിനിടെ മൂന്നു പ്രധാന ബാറ്റർമാർ മടങ്ങി. പിന്നീടായിരുന്നു കാപ്പിന്റെ (35 പന്തിൽ 34*) രക്ഷാപ്രവർത്തനം. അവസാന ഓവറിൽ ആറു റണ്ണായിരുന്നു ജയിക്കാൻ. മൂന്നു പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യംകണ്ടു. നേരത്തേ രണ്ട് വിക്കറ്റും കാപ്പ സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റൻ സോഫി ഡിവൈനിന്റെ (93) മികവിൽ തുടക്കംകുറിച്ച ന്യൂസിലൻഡിന് 30 റൺ ചേർക്കുന്നതിനിടെ അവസാന ആറ് വിക്കറ്റുകൾ നഷ്ടമായി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]