
ഇടുക്കി വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭാര്യാ സഹോദരൻ ഉള്‍പ്പെടെ മൂന്ന് പേര് കൂടി പിടിയിലായി. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായതായി വണ്ടിപ്പെരിയാര്‍ പൊലീസ് പറഞ്ഞു.
വള്ളക്കടവ് കുരിശുംമൂട് കിരികിണ്ണം ചിറയില്‍ അബ്ബാസിനെയാണ് ഭാര്യയുടെ നിര്‍ദ്ദേശ പ്രകാരം പ്രതികള്‍ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
എറണാകുളം ഫോര്‍ട്ട് കൊച്ചി ഇരവേലി ഭാഗത്ത് ഷെമീര്‍, പള്ളുരുത്തി പെരുമ്ബടപ്പ് സ്വദേശി അഞ്ച്പാറ വിട്ടില്‍ ശിവപ്രസാദ്, പള്ളുരുത്തി നമ്ബിയാര്‍ മഠം ഭാഗത്ത് ആനക്കുഴിപറമ്ബില് ഷാഹുല്‍ ഹമീദ് എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് പിടികൂടിയത്. ഷാഹുല്‍ ഹമീദ് അബ്ബാസിന്റെ ഭാര്യ അഷീറ ബീവിയുടെ സഹോദരനാണ്.
ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ബംഗളൂരു, കോയംമ്ബത്തൂര് എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയത്.
കേസില്‍ അബ്ബാസിന്റെ ഭാര്യ അഷീറ ബീവിയേയും മകൻ മുഹമ്മദ് ഹസ്സനെയും, അയല്‍വാസികളും പള്ളുരുത്തി സ്വദേശികളുമായ ഷഹീര്‍, അനീഷ് ബാബു എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]