

കല്‍പ്പറ്റ: വയനാട് അരിമുളയില്‍ ഗൃഹനാഥന്റെ അത്മഹത്യ ലോണ്‍ ആപ് ഭീഷണിമൂലമെന്ന് സംശയം. ചിറകോണത്ത് അജയരാജാണ് ആത്മഹത്യ ചെയ്തത്.
ഭീഷണി സന്ദേശം അയച്ച നമ്ബറിലേക്ക് പൊലീസ് മരണവിവരം അറിയിച്ചപ്പോള്‍ നല്ല തമാശയെന്നായിരുന്നു മറുപടി. സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.
മരണത്തിന് പിന്നിലാണ് ലോണ്‍ ആപ്പ് ഭീഷണി ഉള്ളതായി പരാതി ഉയര്‍ന്നിരിക്കുന്നത്. യുവാവിൻ്റെ ആത്മഹത്യയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി പഥം സിങ് അറിയിച്ചു.
അജയ് രാജിന് സാമ്ബത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചു. അജയ് രാജ് ലോണ്‍ ആപ്പില്‍നിന്നു കടം എടുത്തിരുന്നതായും സൂചനയുണ്ട്. ഇതേത്തുടര്‍ന്ന് പണം തിരിച്ചടയ്ക്കാൻ ഭീഷണി വന്നിരുന്നതായും പറയുന്നു. ഭീഷണി സന്ദേശമയച്ച നമ്ബറിലേക്ക് മരണവിവരം അറിയിച്ചപ്പോള്‍ ‘നല്ല തമാശ’ എന്നായിരുന്നു മറുപടി.
വ്യാജ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി അജയ് രാജിന്റെ സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്. അജയ് രാജിന്റെ ഫെയ്സ്ബുക് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നതായാണ് വിവരം. ഹിന്ദി സംസാരിക്കുന്ന ആളുകള്‍ പണം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. അജയ് രാജിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത പൊലീസ്, വിശദമായ പരിശോധന നടത്തുകയാണ്.