
ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന് തിരുവനന്തപുരം ഞാണ്ടൂര്‍കോണത്ത് സംഘര്‍ഷം. മൂന്നുപേര്‍ക്ക് വെട്ടേറ്റു. അംബേദ്കര്‍ നഗര്‍ കോളനിയില്‍ രാത്രി 8.30നാണ് സംഭവം നടന്നത്. (Three people were stabbed in Thiruvananthapuram)
അംബേദ്കര്‍ നഗര്‍ സ്വദേശികളായ രാഹുല്‍,അഭിലാഷ്, രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാഹുലിന് കഴുത്തിലും കൈയിലും ഗുരുതരമായി വെട്ടേറ്റു. മൂന്നു പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നംഗ സംഘമാണ് മൂവരേയും ആക്രമിച്ചതെന്നാണ് വിവരം.
പുറത്തു നിന്നുള്ളവര്‍ രാത്രികാലങ്ങളില്‍ കോളനിയിലെത്തുന്നത് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.ലഹരി വില്‍പ്പന നടത്തുന്നതിനാണ് ഇവര്‍ എത്തിയിരുന്നതെന്നാണ് ആക്ഷേപം. ഇത് ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് മടങ്ങിപ്പോയവര്‍ സംഘടിച്ച് ആയുധങ്ങളുമായി തിരികെയെത്തിയാണ് ആക്രമണം നടത്തിയത്. കഴക്കൂട്ടം പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന് ആക്രമണം; തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് വെട്ടേറ്റു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]