
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളേജുകളിലും ഓഗസ്റ്റ് ഒന്ന് മുതൽ പഞ്ചിങ് നിർബന്ധമാക്കുന്നു. ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കും.
അനധികൃതമായി ഹാജരാകാത്തവർക്കും ജോലി സമയം കൃത്യമായി പാലിക്കാത്തവർക്കും ഓഗസ്റ്റ് ഒന്ന് മുതൽ ശമ്പളം ലഭിക്കില്ല. ക്യാമ്പസുകളിൽ അധ്യാപകരുടെ സാന്നിധ്യം ആറ് മണിക്കൂർ വേണമെന്നു യുജിസി വ്യവസ്ഥയുണ്ട്.
സ്പാർക്കും പഞ്ചിങും സംയോജിപ്പിച്ചാണ് വ്യവസ്ഥ നടപ്പാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉച്ച ഭക്ഷണ ഇടവേള കൂടി ഉൾപ്പെടുത്തിയാണ് കോളജ് അധ്യാപകരുടെ ജോലി സമയം ഏഴ് മണിക്കൂറായി നിശ്ചയിച്ചത്.
അധ്യാപകർ ദിവസം ആറ് മണിക്കൂർ കോളജിൽ ഹാജരുണ്ടാവണം. പ്രാദേശിക സാഹചര്യമനുസരിച്ച്, രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെ, ഒമ്പതര മുതൽ നാലര വരെ, പത്ത് മുതൽ അഞ്ച് വരെ എന്നീ സമയക്രമം പാലിക്കാം.
സമയക്രമം അതതു സർവകലാശാലയെ അറിയിക്കണം. പഞ്ചിങ്ങിലെ സമയക്കുറവ് കാഷ്വൽ ലീവായി കണക്കാക്കും. ഇവയാണ് നിർദ്ദേശങ്ങൾ.
The post അനധികൃതമായി ഹാജരാകാത്തവർക്കും ജോലി സമയം കൃത്യമായി പാലിക്കാത്തവർക്കും ഓഗസ്റ്റ് ഒന്ന് മുതൽ ശമ്പളം ലഭിക്കില്ല; സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളേജുകളിലും ഓഗസ്റ്റ് ഒന്ന് മുതൽ പഞ്ചിങ് നിർബന്ധം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]