
ബാലുശ്ശേരി: നട്ടെല്ലിന് പരിക്കുപറ്റിയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. കിണർ ജോലിക്കിടെ മുകളിലേക്ക് കയറുന്നതിനിടയിൽ വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിർമല്ലൂർ പാറമുക്കിലുള്ള കല്ലിലകത്തൂട്ട് അക്ഷയ് കുമാർ (കണ്ണൻ) ആണ് സുമനസ്സുകളുടെ കനിവിനായി കാത്തിരിക്കുന്നത്
കുടുംബത്തിൻ്റെ താങ്ങും തണലുമായിരുന്ന യുവാവിന്റെ ശാസ്ത്രക്രിയക്കും അർബുദ രോഗിയായ അമ്മയുടെ ചികിത്സക്കും വലിയ സാമ്പത്തിക ചെലവ് വരുമെന്നിരിക്കെ പണം കണ്ടെത്താനാവാതെ വലിയ പ്രതിസന്ധിയിലാണ് കുടുംബം
സി.കെ. പ്രദീഷ് ചെയർമാനും വി.എം. വിനോദ് കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ച് ചികിത്സക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനായി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കമ്മിറ്റിയുടെ പേരിൽ ചികിത്സാ സഹായനിധി രൂപവത്കരിച്ച് കേരള ഗ്രാമീൺ ബാങ്ക് ബാലുശ്ശേരി ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40242101063255. IFSC: KLGB 0040242.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
The post appeared first on .