
സ്വന്തം ലേഖിക
കോട്ടയം: രാഷ്ട്രീയത്തിനപ്പുറം ഗ്രാമത്തിൻ്റെ പൊതു താൽപര്യത്തിന് പ്രാധാന്യം നൽകി മൂന്നാംഘട്ട ജനകീയ സമരത്തിന് എ ഐ വൈ എഫ് കുമരകം മേഖലാ കമ്മിറ്റി .
ആധുനിക സംവിധാനങ്ങൾ ഉള്ള ലാബ് , ഫാർമസി , കിടപ്പ് രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ , ഡോക്ടർമാരുടെ താമസ സൗകര്യം, തുടങ്ങി എല്ലാവിധ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിട്ടും രാത്രി സമയങ്ങളിൽ ഡ്യൂട്ടി ഡോക്ടർ ഇല്ലാത്തത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. അടിയന്തര ചികിത്സ കിട്ടാതെ ആശുപത്രി തേടിയുള്ള യാത്രയിൽ നിരവധിയായ ജീവനുകൾ ഈ ഗ്രാമത്തിൽ നഷ്ടമായിട്ടുണ്ട്.
ജനങ്ങളുടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ജീവൻ രക്ഷ ജനകീയ സമരം.
ജനകീയ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകിയാണ് എ ഐ വൈ എഫ് മൂന്നാംഘട്ട ജീവൻ രക്ഷാ ജനകീയ സമരം നടത്തുന്നത്.
ജനകീയ സമരത്തിന് സംഘാടക സമിതി രൂപീകരണ യോഗം ഏപ്രിൽ 22 ന് 3 ന് കുമരകം കലാഭവൻ ഹാളിൽ നടക്കും. സംഘാടകസമിതി രൂപീകരണത്തെ ഗ്രാമത്തിൻ്റെ ജനകീയ ആവശ്യമായി കണ്ട് എല്ലാവരും പങ്കെടുക്കണമെന്ന് എ ഐ വൈഫ് ഭാരവാഹികളായ സുരേഷ് കെ തോമസ് , എസ് ഡി റാം എന്നിവർ പറഞ്ഞു.
ജീവൻ രക്ഷാ ജനകീയ സമരം ആലോചന യോഗത്തിൽ സി പി ഐ മണ്ഡലം കമ്മറ്റി അംഗം പി.വി പ്രസേനൻ , നദിയാ ഘോഷ് , അജി ജോസഫ് , സബിത സതീഷ് തുടങ്ങിയവർ സംസാരിച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]