
വന്ദേ ഭാരത് ട്രെയിൻ വൈകാൻ കാരണം ബിജെപി ആണെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം . വന്ദേ ഭാരത് കൊണ്ടുവന്നതിന്റെ ഉത്തരവാദിത്തം ബിജെപിയ്ക്കാണെങ്കിൽ വൈകിപ്പിച്ചതിന്റെ കാരണവും ബിജെപിയാണ്. കേരളം യാത്രദുരിതം നേരിടുന്നുണ്ടെന്നും എന്നാൽ ഇത് മനസ്സിലാക്കിയിട്ടും വന്ദേഭാരത് തന്നില്ലെന്നും റഹീം കുറ്റപ്പെടുത്തി.
ഇത്തരത്തിൽ ഒരു സംസ്ഥാനത്തു വന്ദേ ഭാരത് വൈകിപ്പിച്ചതിനുള്ള മറുപടി അവർ തന്നെ പറയണം എന്ന് റഹിം പറഞ്ഞു .ബിജെപി ആർപ്പു വിളിയും ആഘോഷത്തോടെയുള്ള വരവേൽപ്പ് എല്ലാം ഇതിനെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . കെ റയലിന് പകരം ആകില്ല വന്ദേ ഭാരത് എന്നും അതിനായി കൂടുതൽ ട്രെയിൻ തരണമെന്നും റഹിം ആവശ്യപ്പെട്ടു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]