
സ്വന്തം ലേഖിക
ആലപ്പുഴ: ഫേസ്ബുക്ക് വഴി 25,00000 രൂപ വാഗ്ദാനം ചെയ്ത് നീലംപേരൂര്‍ സ്വദേശിയില്‍ നിന്നും 1,35,000 രൂപ വിശ്വാസ വഞ്ചനയിലൂടെ കൈക്കലാക്കിയ കേസില്‍ ഒരാള്‍ പിടിയില്‍.
തൃശൂര്‍ അരനാട്ടുകര പാരികുന്നത്തു വീട്ടില്‍ അബ്ദുള്‍ മുത്തലീഫ് മകന് ഷബീര്‍ അലിയെ (41) ആണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സോഷ്യല്‍ മീഡിയയില്‍ പരസ്യം കണ്ടു ഫോണില്‍ ബന്ധപ്പെട്ട നീലംപേരൂര്‍ സ്വദേശികളെ എറണാകുളത്തുള്ള ഹോട്ടലിലേക്ക് വിളിച്ചു വരുത്തി കൂടിക്കാഴ്ച്ച നടത്തുകയും ആദ്യ പലിശ ആയി 135000 രൂപ അടച്ചാല്‍ മാത്രമേ ലോണ്‍ കിട്ടുകയുള്ളു എന്ന് പറയുകയും, തുടര്‍ന്ന് പരാതിക്കാരന് നീലംപേരൂര്‍ എസ്ബിഐ ശാഖ വഴി പ്രതിയുടെ അക്കൗണ്ടിലേയ്ക്ക് തുക അയച്ചു കൊടുക്കുകയും ചെയ്തു.
തുടര്‍ന്ന് പ്രതിയെ ഫോണില്‍ ബന്ധപെടുവാന്‍ ശ്രമിച്ചപ്പോള്‍ ആണ് തട്ടിപ്പിന് ഇരയായി എന്ന് മനസിലായത്. തുടര്‍ന്ന് കൈനടി പൊലീസില്‍ പരാതി നല്‍കുകയും പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
കുറ്റകൃത്യത്തിനു ശേഷം കേരളത്തില്‍ വിവിധ ഇടങ്ങളിലും ബാംഗ്ലൂരിലും ആയി പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. ഫ്ലാറ്റുകളില്‍ വാടകയ്ക്ക് താമസിച്ചു ഒളിവില്‍ കഴിയുന്നതിനു ഇടയില്‍ പ്രതി രഹസ്യമായി ഉപയോഗിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ആണ് തൃശ്ശൂരിലെ ഒരു ഫ്ലാറ്റില്‍ നിന്നും പ്രതിയെ കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.
കൈനടി പൊലീസ് സ്റ്റേഷനില്‍ കൂടാതെ പ്രതിയുടെ പേരില്‍ കൊടകര, ഗുരുവായൂര്‍, വടക്കാഞ്ചേരി, ചേലക്കര തുടങ്ങിയ സ്റ്റേഷനുകളിലും വഞ്ചനാ കേസുകള്‍ ഉണ്ട്. കൊടകര പൊലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ 18 വാറണ്ടുകള്‍ നിലവില്‍ ഉണ്ട്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]